രാജ്കോട്ട്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി കുല്‍ദീപ് യാദവ് ചരിത്രമെഴുതിയിരുന്നു. വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു കുല്‍ദീപിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് ഒരിന്നിങ്സില്‍ അഞ്ച് ബാറ്റ്സ്മാന്മാരെ കുല്‍ദീപ് പുറത്താക്കുന്നത്.
ഈ ബൗളിങ് മികവില്‍ വിന്‍ഡീസിനെ ഇന്നിങ്സിനും 272 റണ്‍സിനും ഇന്ത്യ പരാജയപ്പെടുത്തി പരമ്പരയില്‍ 1-0ത്തിന്റെ ലീഡ് നേടി. എന്നാല്‍ മത്സരശേഷം തന്റെ ഈ അഞ്ച് വിക്കറ്റ്നേട്ടം കുല്‍ദീപ് ആഘോഷിച്ചത് വ്യത്യസ്തമായ രീതിയിലാണ്.
സ്വന്തം ബൗളിങ് കണ്ട് അതിന് കമന്ററി പറയുകയാണ് കുല്‍ദീപ് ചെയ്തത്. ഹോട്ടല്‍ റൂമിലെ ബെഡ്ഡിലിരുന്ന് ലാപ്ടോപ്പില്‍ വീഡിയോ കണ്ടായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഹിന്ദിയിലുള്ള കമന്ററി. ഈ കമന്ററിയുടെ വീഡിയോ ബി.സി.സി.ഐ ട്വിറ്റര്‍ പേജില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തു. കുല്‍ദീപ് ഭാവിയിലേക്കുള്ള മുന്നൊരുക്കം ഇപ്പോഴേ തുടങ്ങി എന്നായിരുന്നു വീഡിയോക്ക് താഴെ ആരാധകരുടെ പ്രതികരണം.
Ever thought @imkuldeep18 would commentate on his own 5-wicket haul? 🤔🤔
— BCCI (@BCCI) 7 October 2018
Well, we asked Kuldeep to give it a shot for you guys- by @28anand
Full video here - https://t.co/XXxTMKH2kY #INDvWI pic.twitter.com/DtTmvz0Uhn
Content Highlights: Kuldeep Yadav Commentary India vs West Indies Rajkot test Cricket