ക്രുനാൽ പാണ്ഡ്യയും ഹർദിക്കും. Photo Courtesy: twitter
സ്വപ്നതുല്ല്യമായ തുടക്കമായിരുന്നു ക്രുണാല്‍ പാണ്ഡ്യയ്ക്ക്. സഹോദരന് ഹര്‍ദിക്കില്‍ നിന്ന് ഏകദിന ക്യാപ് ഏറ്റുവാങ്ങിയ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിനെതിരേ അര്‍ധസെഞ്ചുറി. 31 പന്തില്‍ നിന്ന് 58 റണ്‍സ്. പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ക്രുനാലിന്റെ ആഘോഷം.
സഹോദരന് ഹര്‍ദിക്കിനെ മുറുക്കെ പുണര്‍ന്നുകൊണ്ടാണ് ഇന്ത്യയുടെ അറുപത്തിയാറ് റണ്‍സ് ജയം ക്രുനാല്‍ ആഘോഷിച്ചത്. എന്നാല്‍, ഈ ആഘോഷമല്ല, അതിനുശേഷം വിജയം അച്ഛന് സമര്‍പ്പിച്ചുകൊണ്ട് ക്രുനാല്‍ കുറിച്ച വരികളാണ് കൂടുതല്‍ ഹൃദയസ്പര്‍ശി.
അച്ഛാ, ഓരോ പന്തിലും എന്റെ മനസിലും ഹൃദയത്തിലും ഉണ്ടായിരുന്നു. കവിളത്ത് കണ്ണീരൊഴുകുമ്പോള്‍ ഞാന്‍ ആ സാന്നിധ്യം അറിയുകയായിരുന്നു. എന്റെ കരുത്തായതിന്, ഏറ്റവും വലിയ താങ്ങായതിന് നന്ദി. അച്ഛന് അഭിമാനം സമ്മാനിച്ചുവെന്നാണ് എന്റെ വിശ്വാസം. അച്ഛാ... ഇത് നിങ്ങള്‍ക്കുള്ളതാണ്. ഞങ്ങള്‍ ചെയ്യുന്നതെല്ലാം നിങ്ങള്‍ക്കുള്ളതാണ്-ട്വിറ്ററില്‍ ക്രുനാല്‍ കുറിച്ചു.
അച്ഛന് ഇത് അഭിമാനനിമിഷമാണെന്ന് സഹോദരന് ഹര്‍ദിക്കും കുറിച്ചു. അച്ഛന് നിന്റെ കളി കണ്ട് ചിരിക്കുന്നുണ്ട്. ഒരു പിറന്നാള്‍ സമ്മാനവും അയച്ചിട്ടുണ്ട്. നീ ഇതിലും കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. ഞാനും നീ കാരണം ഏറെ സന്തോഷവാനാണ്. അച്ഛാ.. ഇത് നിങ്ങള്‍ക്കുള്ളതാണ്-ഹര്‍ദിക് ട്വീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഹര്‍ദിക്കിന്റെയും ക്രുനാലിന്റെയും അച്ഛന് ഹിമാന്‍ഷു പാണ്ഡ്യ മരിച്ചത്.
Content Highlights: Krunal Pandya Hardik Post Emotional Messages about father After India England ODI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..