ആന്റിഗ്വ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 287 റണ്‍സെടുത്തു. 99 റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്​വെയ്റ്റും 43 റണ്‍സുമായി റകീം കോണ്‍വാളും പുറത്താവാതെ നില്‍ക്കുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 120 റണ്‍സെടുക്കുന്നതിനിടേ നാലുവിക്കറ്റുകള്‍ വീണ വിന്‍ഡീസിനെ ബ്രാത്ത്​വെയ്റ്റാണ് രക്ഷപ്പെടുത്തിയത്. 49 റണ്‍സെടുത്ത കൈല്‍ മായേഴ്‌സും 30 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറും 29 റണ്‍സെടുത്ത അല്‍സാരി ജോസഫും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുള്‍ദെനിയ, ദുഷ്മന്ത ചമീര, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

Content Highlights: Kraigg Brathwaite's unbeaten 99 gets Windies back on track