ഹൈദരാബാദ്: പത്ത് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ഉമേഷ് യാദവിന്റെ ഉന്മേഷമാണ് രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയത്. മത്സരം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ഇന്നിങ്സില്‍ ആറും രണ്ടാം ഇന്നിങ്സില്‍ നാലും വിക്കറ്റെടുത്താണ് ഇന്ത്യന്‍ പേസര്‍ പത്ത് വിക്കറ്റ് പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ഉമേഷിന്റെ ഈ പത്ത് വിക്കറ്റ് നേട്ടത്തിന് പിന്നില്‍ ഒരാള്‍കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സില്‍ 46-ാം ഓവര്‍ എറിയാന്‍ വിരാട് കോലി ആദ്യം പന്തേല്‍പ്പിച്ചത് രവീന്ദ്ര ജഡേജയെ ആയിരുന്നു. ആ സമയത്ത് ഒമ്പത് വിക്കറ്റിന് 127 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ഉമേഷിന്റെ അക്കൗണ്ടില്‍ ഒമ്പത് വിക്കറ്റുമുണ്ടായിരുന്നു.
ഇതോടെ കോലി മാറി ചിന്തിക്കുകയായിരുന്നു. ജഡേജയ്ക്ക് വിക്കറ്റ് കിട്ടിയാല്‍ ഉമേഷിന് പത്ത് വിക്കറ്റ് പൂര്‍ത്തിയാക്കാനാകില്ല. തുടര്‍ന്ന് ജഡേജയുമായി സംസാരിച്ച് കോലി പന്ത് ഉമേഷിന് കൈമാറി. ആ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഷാനോണ്‍ ഗബ്രിയേലിനെ പുറത്താക്കി ഉമേഷ് കരിയറിലെ ആദ്യ പ്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
Innings Break!
— BCCI (@BCCI) October 14, 2018
Windies all out for 127 in the second innings. @y_umesh registers his first 10-wkt haul in Tests.#TeamIndia require 72 runs to win the 2nd Test.
Chase coming up shortly #INDvWI pic.twitter.com/7YOu03pPoa
Content Highlights: Kohli's Brilliant Move That Helped Umesh Bag His 1st 10 Wicket Haul in Tests