സിഡ്നി: ഓസീസ് മണ്ണിലെ ചരിത്ര വിജയം ആഘോഷമാക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. പരമ്പര വിജയത്തിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്ത് ക്യാപ്റ്റന്‍ കോലിയുടെ നേതൃത്വത്തില്‍ ഡാന്‍സ് കളിക്കുകയും ചെയ്തു.
സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചുവെന്നും മത്സരം സമനിലയായെന്നുമുള്ള അമ്പയര്‍മാരുടെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്ത് ഇറങ്ങിയത്.
പരമ്പരയിലെ എല്ലാവരുടെയും നോട്ടപ്പുള്ളിയായ ഋഷഭ് പന്തായിരുന്നു ആഘോഷങ്ങളില്‍ മുന്നില്‍. ലോകേഷ് രാഹുലടക്കമുള്ള താരങ്ങള്‍ ഒപ്പം കൂടി.
The celebrations begin for @imVKohli and @BCCI!#AUSvIND pic.twitter.com/kCFR6H8v1j
— #7Cricket (@7Cricket) January 7, 2019
ഇതിനിടെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ചേതേശ്വര്‍ പൂജാര ഇതിലൊന്നും കൂടാതെ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ പന്തുണ്ടോ വിടുന്നു. താരത്തെ അങ്ങനെ വെറുതെ വിടാന്‍ പന്ത് ഒരുക്കമായിരുന്നില്ല. പൂജാരയെ പിടിച്ചുകൊണ്ടു വന്ന് പന്ത് ഡാന്‍സ് കളിപ്പിക്കുകയായിരുന്നു പന്ത്. രാഹുലും ഒപ്പം കൂടി.
ഇന്ത്യയുടെ ചരിത്ര വിജയം ആഘോഷിക്കുന്ന താരങ്ങളുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.
Cheteshwar Pujara: can bat, can't dance? 🤣🤣
— cricket.com.au (@cricketcomau) January 7, 2019
Celebrations have well and truly begun for Team India! #AUSvIND pic.twitter.com/XUWwWPSNun
പരമ്പരയിലെ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 74.72 റണ്‍സ് ശരാശരിയില്‍ 521 റണ്‍സ് നേടിയാണ് പൂജാര പരമ്പരയിലെ താരമായത്. മൂന്ന് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടക്കമാണ് പൂജാരയുടെ നേട്ടം.
പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു. സിഡ്നിയില്‍ 373 പന്തുകള്‍ നീണ്ട മാരത്തണ്‍ ഇന്നിങ്സായിരുന്നു പൂജാരയുടേത്. നിര്‍ഭാഗ്യവശാല്‍ ഇരട്ട സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെവെച്ച് അദ്ദേഹം പുറത്താകുകയായിരുന്നു. 22 ബൗണ്ടറികളടങ്ങിയതായിരുന്നു ഈ ഇന്നിങ്സ്. ഇതോടെ കളിയിലെ താരമായതും പൂജാര തന്നെ. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസില്‍ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്സ്.
ഓസ്ട്രേലിയയില്‍ നടക്കുന്ന ഒരു പരമ്പരയില്‍ മൂന്നോ അതിലധികമോ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍ താരം സുനില്‍ ഗവാസ്ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കൊപ്പം പൂജാരയും ഇടംപിടിച്ചിരുന്നു.
ഓസ്ട്രേലിയയില്‍ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ആയിരത്തിലധികം പന്തുകള്‍ നേരിടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരമെന്ന റെക്കോഡ് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനെ പിന്തളളിയാണ് പൂജാര സ്വന്തമാക്കിയത്. 1258 പന്തുകളാണ് ഈ പരമ്പരയില്‍ പൂജാര നേരിട്ടത്.
Content Highlights: kohli rahul pant make pujara dance as team india break into celebrations