കോലി മൂന്ന് മാസം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം: രവി ശാസ്ത്രി


1 min read
Read later
Print
Share

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി 20 പരമ്പരകളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി.

Photo: PTI

ന്യൂഡല്‍ഹി: വിരാട് കോലിയ്ക്ക് വിശ്രമം ആവശ്യമാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. രണ്ട് മൂന്ന് മാസത്തേക്ക് കോലി സജീവ ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ കോലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടി വിശ്രമമെടുക്കണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.

' കോലി സജീവക്രിക്കറ്റില്‍ നിന്ന് മൂന്ന് മാസത്തേക്കെങ്കിലും വിട്ടുനില്‍ക്കണം. അദ്ദേഹത്തിന് ഇപ്പോള്‍ 33 വയസ്സാണ് പ്രായം. ഇനിയും അഞ്ചുവര്‍ഷം നന്നായി കളിക്കാനുള്ള അവസരമുണ്ട്. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോലി വിശ്രമമെടുക്കണം. ഒരു ഇടവേള എടുത്താല്‍ ബാറ്റിങ്ങില്‍ കരുത്താര്‍ജിജിച്ച്‌ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ കോലിയ്ക്ക് സാധിക്കും. കോലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്യും'- ശാസ്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ നായകനായ കോലി സമീപകാലത്തായി വലിയ സ്‌കോര്‍ കണ്ടെത്തിയിരുന്നില്ല. 2019 ന് ശേഷം താരത്തിന് ഒരു സെഞ്ചുറി പോലും നേടാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറി നേടി ഫോം തെളിയിച്ചെങ്കിലും പഴയകാല ഫോമിന്റെ നിഴലിലാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ കോലി. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി 20 പരമ്പരകളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി.

Content Highlights: Kohli can take 2-3 months break says ex-India coach Ravi Shastri

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dukes ball

2 min

ഓവലില്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയാകുമോ ഡ്യൂക്‌സ് ബോള്‍? അറിയാം പന്തിന്റെ ചില പ്രത്യേകതകള്‍

Jun 7, 2023


indian cricket team

2 min

ആരംഭിക്കുന്നു, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ, തീവ്രപരിശീലനവുമായി ഇന്ത്യന്‍ താരങ്ങള്‍

Jun 6, 2023


virat kohli

2 min

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോലി തിളങ്ങിയാല്‍ തകരുന്നത് നിരവധി റെക്കോഡുകള്‍

Jun 6, 2023

Most Commented