മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടതില്‍ വെച്ചേറ്റവും മികച്ച ടെസ്റ്റ് നായകനാണ് വിരാട് കോലിയെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ കീഴില്‍ ഇന്ത്യ നേടിയ 372 റണ്‍സിന്റെ കൂറ്റന്‍ ജയത്തിന് പിന്നാലെയാണ് പഠാന്‍ അഭിപ്രായവുമായി രംഗത്തെത്തിയത്. ഈ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തും. 

' മുന്‍പ് പറഞ്ഞത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി. അദ്ദേഹത്തിന്റെ വിജയശതമാനം 59.09 ആണ്. ഈ വിജയത്തിന്റെ തൊട്ടടുത്ത് നില്‍ക്കാന്‍ പോലും മറ്റൊരു നായകനില്ല. രണ്ടാമതുള്ള നായകന്റെ വിജയശതമാനം വെറും 45 ആണ്.' - പഠാന്‍ പറഞ്ഞു. 

ന്യൂസീലന്‍ഡിനെതിരായ വിജയത്തോടെ മൂന്ന് ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കി. വിരാട് കോലിയെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി വേണ്ടി കോലിയും സംഘവും ഉടന്‍ യാത്ര തിരിക്കും. 

Content Highlights: Kohli best Test captain India has ever had says Irfan Pathan