മുന്‍ കേരളാ ടീം ക്യാപ്റ്റന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അമ്പയര്‍മാരുടെ പാനലില്‍


കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

-

കൊച്ചി: കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റൻ അനന്തപത്മനാഭൻ ഐ.സി.സിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഐ.പി.എല്ലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്ന അനന്തപത്മനാഭൻ കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയാണ്. തിരുവനന്തപുരം സ്വദേശിയായ മുൻതാരം അമ്പതാം വയസ്സിലാണ് ഈ നേട്ടത്തിലെത്തുന്നത്.

അനന്തപത്മനാഭനെ കൂടാതെ സി.ഷംസുദ്ദീൻ, അനിൽ ചൗധരി, വീരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റു അമ്പയർമാർ. അതേസമയം നിതിൻ മേനോൻ ഐ.സി.സിയുടെ എലൈറ്റ് പാനലിലും ഇടം നേടി.

2009 മുതൽ 2018 വരെ 61 ട്വന്റി-20 മത്സരങ്ങളിൽ അമ്പയറായി. ഒപ്പം 27 ലിസ്റ്റ് എ മത്സരങ്ങളും 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.

1988 മുതൽ 2004 വരെ കേരള ടീമംഗമായിരുന്ന അനന്തപത്മനാഭൻ ലെഗ് സ്പിന്നർ ബൗളറും ബാറ്റ്സ്മാനുമായിരുന്നു. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താനായില്ല. ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ ടീമിൽ സ്ഥിരം സാന്നിധ്യമായതിനാൽ കേരള താരത്തിന് ഇന്ത്യൻ ജഴ്സി അണിയാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു.

105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റൺസും നേടിയിട്ടുണ്ട്. 54 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന്ന 87 വിക്കറ്റും 493 റൺസും സ്വന്തമാക്കി. കരിയറിൽ ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറികളുമുണ്ട്.

content highlights: KN Ananthapadmanabhan elevated to the ICC International Panel of Umpires

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented