photo:AP
സെഞ്ചൂറിയന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍. 83-പന്തില്‍ നിന്ന് 174 റണ്‍സെടുത്ത താരം ടീമിന്റെ ടോപ് സ്‌കോററായി. ക്ലാസന്റെ പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 400-കടന്നു.നിശ്ചിത 50-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സിനാണ് പ്രോട്ടീസ് ഇന്നിങ്‌സ് അവസാനിച്ചത്.
തകര്‍പ്പന്‍ സെഞ്ചുറിയുമായി മൈതാനത്ത് നിറഞ്ഞുനിന്ന ക്ലാസന്‍ നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഒരു ബാറ്ററുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 57-പന്തില്‍ നിന്നാണ് താരം സെഞ്ചുറി തികച്ചത്. 52-പന്തില്‍ നിന്ന് സെഞ്ചുറി നേടിയ വിരാട് കോലിയാണ് ഓസീസിനെതിരേ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ താരം. ഏകദിനക്രിക്കറ്റിലെ ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്ററുടെ അഞ്ചാമത്തെ വേഗതയേറിയ സെഞ്ചുറി കൂടിയാണിത്.
ഏകദിനത്തില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്ററുടെ ഉയര്‍ന്ന എട്ടാമത്തെ സ്‌കോറാണ് ക്ലാസന്റേത്. 13 വീതം സിക്‌സറുകളുടേയും ഫോറിന്റേയും അകമ്പടിയോടെയാണ് താരം 174 റണ്‍സെടുത്തത്. ഇതോടെ ഏകദിനത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമായും ക്ലാസന്‍ മാറി. 2015-ല്‍ വിന്‍ഡീസിനെതിരേ 16 സിക്‌സറുകള്‍ നേടിയ എ.ബി.ഡി വില്ല്യേഴ്‌സാണ് ഏറ്റവും കൂടുതല്‍ സ്‌കിസറുകള്‍ നേടിയ പ്രോട്ടീസ് ബാറ്റര്‍.
Content Highlights: klaasen breaks many records vs aus
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..