രാഹുലിന് കൂടുതല്‍ വിശ്രമം നിര്‍ദേശിച്ച് മെഡിക്കല്‍ സംഘം; വിന്‍ഡീസ് ട്വന്റി 20 പരമ്പര നഷ്ടമായേക്കും


Photo: PTI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍ രാഹുലിന് വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ട്വന്റി 20 പരമ്പര നഷ്ടമായേക്കും. കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച രാഹുലിന്റെ ഐസൊലേഷന്‍ കാലയളവ് ബുധനാഴ്ച അവസാനിക്കുമെങ്കിലും ബിസിസിഐ മെഡിക്കല്‍ സംഘം ഒരാഴ്ചത്തെ കൂടി വിശ്രമം നിര്‍ദേശിച്ചതോടെയാണിതെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ അവസാനത്തോടെ സ്പോര്‍ട്സ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സുഖം പ്രാപിച്ചു വരികയായിരുന്നു. ജൂലായ് 29-നാണ് വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുക.

രാഹുലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് വീണ്ടും ഓപ്പണിങ് സ്ഥാനത്തെത്താന്‍ സാധ്യതയുണ്ട്. ഓപ്പണിങ് സ്ലോട്ടിലേക്ക് ഇഷാന്‍ കിഷനും അവസരം കാത്തിരിക്കുന്നു. അതേസമയം രാഹുലിന് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവിനെ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Content Highlights: KL Rahul To Miss t20 Series Against West Indies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented