
Photo: AFP
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുശേഷം നടക്കാനിരിക്കുന്ന ന്യൂസീലന്‍ഡിനെതിരായ പര്യടനത്തില്‍ കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ നായകനായേക്കും. ന്യൂസീലന്‍ഡിനെതിരേ മൂന്ന് മത്സരങ്ങളടങ്ങുന്ന ട്വന്റി 20 പരമ്പരയിലാണ് രാഹുല്‍ ഇന്ത്യയെ നയിക്കുക.
ലോകകപ്പിനുശേഷം വിരാട് കോലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ശര്‍മ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകനാകും. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ രോഹിതിന് വിശ്രമം അനുവദിച്ചതിനാല്‍ രാഹുലായിരിക്കും ടീമിനെ നയിക്കുക.
സീനിയര്‍ താരങ്ങള്‍ കളിക്കാത്ത പക്ഷം പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചേക്കും. പുതിയ പരിശീലകന്റെ കീഴിലാകും ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ മത്സരിക്കുക. രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനമൊഴിയുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡായിരിക്കും പുതിയ പരിശീലകന്.
Content Highlights: KL Rahul to lead India against New Zealand in T20I series, seniors to be rested
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..