
ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ കെ.എൽ രാഹുൽ ബാറ്റിങ്ങിനിടെ Photo Courtesy: ICC
'അവസരം രണ്ടു തവണ വാതിലില്‍ മുട്ടില്ല'- ഈ പഴഞ്ചൊല്ലിന്റെ വില ഇന്ത്യന്‍ ടീമില്‍ കെ.എല്‍ രാഹുലിനോളം മറ്റാര്‍ക്കുമറിയില്ല. ഋഷഭ് പന്ത് പരിക്കേറ്റ് ഒന്നു പിന്നോട്ടുപോയപ്പോള്‍ കിട്ടിയ അവസരം കെ.എല്‍ രാഹുല്‍ മികച്ച രീതിയില്‍ തന്നെ പ്രയോജനപ്പെടുത്തി. അതില്‍ ഒരു പഴുതു പോലുമില്ലായിരുന്നു. ഇനിയുള്ള മത്സരങ്ങള്‍ക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നതു കൂടിയായിരുന്നു ബാറ്റ്സ്മാന് എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും രാഹുലിന്റെ പ്രകടനം.
ഓക്ക്ലന്‍ഡില്‍ രണ്ടാം ട്വന്റി-20യില്‍ അര്‍ധ സെഞ്ചുറി നേടി രാഹുല്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി. ഈ പരമ്പരയില്‍ രാഹുലിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി ആയിരുന്നു അത്. ഒപ്പം കഴിഞ്ഞ മൂന്നു ട്വന്റി-20യിലും ഫിഫ്റ്റി കണ്ടെത്താന്‍ രാഹുലിന് കഴിഞ്ഞു. ട്വന്റി-20 കരിയറില്‍ 11-ാം അര്‍ധ സെഞ്ചുറിയും.
ആദ്യ ട്വന്റി-20യില്‍ 56 റണ്‍സ് അടിച്ച രാഹുല്‍ രണ്ടാം ട്വന്റി-20യില്‍ 57 റണ്‍സോടെ പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യന്‍ താരം ചരിത്രത്തിന്റെ ഭാഗമായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായുള്ള ആദ്യ രണ്ടു ട്വന്റി-20കളിലും അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് രാഹുലിന്റെ പേരിലായത്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രാഹുല്‍ വിക്കറ്റ് കീപ്പറായിരുന്നു.
ട്വന്റി-20യില്‍ കഴിഞ്ഞ അഞ്ചു ഇന്നിങ്സില്‍ നാലിലും രാഹുല്‍ ഫിഫ്റ്റി അടിച്ചു. 91,45,54,56,57 എന്നിങ്ങനെയാണ് സ്കോറുകള്‍.
Content Highlights: KL Rahul sets unique record as rich form as wicketkeeper India vs New Zealand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..