Photo: ANI
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ നീട്ടിവെച്ച അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍.രാഹുലിന് കളിക്കാനാകില്ല. പരിക്കാണ് രാഹുലിന് വില്ലനായിരിക്കുന്നത്. ജൂലായ് ഒന്നുമുതല്‍ അഞ്ചുവരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ങാമില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ഇന്ത്യ 2021-ല്‍ ഇംഗ്ലണ്ടിലേക്ക് പറന്നത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വില്ലനായി കോവിഡ് അവതരിച്ചു. ഇതോടെ അഞ്ചാം ടെസ്റ്റ് നീട്ടിവെയ്ക്കുകയായിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഇന്ത്യ 2-1 ന് ഇംഗ്ലണ്ടിനെതിരേ മുന്നിലാണ്. അഞ്ചാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
അഞ്ചാം ടെസ്റ്റിനായി ഇന്ത്യന്‍ സംഘം ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയുടെ നായകനായ ഋഷഭ് പന്ത് ഒഴികെയുള്ള മറ്റ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് ബി.സി.സി.ഐ. അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം പന്ത് ടീമിനൊപ്പം ചേരും. രോഹിത് ശര്‍മയാണ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്.
അയര്‍ലന്‍ഡിനെതിരായി നടക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്നും ബി.സി.സി.ഐ. വ്യക്തമാക്കി. പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പങ്കെടുക്കുന്നതിനാല്‍ ഇഷാന് കിഷന്, ദിനേശ് കാര്‍ത്തിക് എന്നീ വിക്കറ്റ് കീപ്പര്‍മാരായിരിക്കും ഇന്ത്യന്‍ ടീമിലുണ്ടാകുക. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കുന്ന അതേ ടീമിനെ തന്നെയാകും ഇന്ത്യ അയര്‍ലന്‍ഡിനെതിരെയും ഇറക്കുക. ജൂണ്‍ 26, 28 തീയ്യതികളിലാണ് മത്സരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..