സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഈ പരമ്പര ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന് കെ.എല്‍ രാഹുലിനെ സംബന്ധിച്ച് ഒരു ദു:സ്വപ്നമാണ്. അഡ്ലെയ്ഡിലും പെര്‍ത്തിലും പരാജയമായ രാഹുലിന് മെല്‍ബണ്‍ ടെസ്റ്റില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാല്‍ സിഡ്നിയില്‍ താരത്തിന് വീണ്ടും അവസരം നല്കി. പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചായിരുന്നു രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
പക്ഷേ സിഡ്നിയിലും ആദ്യ ഇന്നിങ്സില്‍ രാഹുല്‍ പരാജയമായി. സമ്മര്‍ദ്ദത്തോടെ ബാറ്റിങ്ങിനിറങ്ങിയ താരം ആകെ നേടിയത് ഒമ്പത് റണ്‍സ്. ഹെയ്സെല്‍വുഡിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിന് സ്ലിപ്പില്‍ ക്യാച്ച് നല്കി. ഇതോടെ ആരാധകര്‍ വീണ്ടും രാഹുലിനെതിരെ തിരിഞ്ഞിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ രാഹുലിന്റെ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഔട്ടായി 50 മിനിറ്റിനുള്ളില്‍ രാഹുല്‍ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നെറ്റ്സില്‍ പരിശീലനത്തിനിറങ്ങി. രണ്ടാം ഇന്നിങ്സിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു ഇത്. ആദ്യ ഇന്നിങ്സില്‍ വേഗത്തില്‍ പുറത്തായതിന്റെ നിരാശയും സങ്കടവും സഹിക്കാനാകാതെയാണ് രാഹുല്‍ പെട്ടെന്ന് തന്നെ പരിശീലനത്തിനിറങ്ങിയതെന്ന് ആരാധകര്‍ പറയുന്നു. മികച്ച സ്കോര്‍ കണ്ടെത്താനുള്ള സമ്മര്‍ദ്ദമാണോ രാഹുലിന്റെ പ്രകടനത്തെ ബാധിക്കുന്നതെന്നും ഒരു ആരാധകന് ചോദിക്കുന്നു.
Content Highlights: KL Rahul seen practising at the SCG nets minutes after he got out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..