സിംബാബ്‌വേയ്ക്കെതിരെ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും


photo: twitter/bcci

ന്യൂഡല്‍ഹി: ഏറെക്കാലത്തെ പരിക്കിനുശേഷം ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. സിംബാബ്‌വേയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് കെ.എല്‍.രാഹുല്‍ ഇടം പിടിച്ചത്. വിശദമായ പരിശോധനകള്‍ക്കു ശേഷം താരത്തിന് കളിക്കാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കി. പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതും രാഹുലാണ്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ട്വന്റി-20 പരമ്പരയും കെ.എല്‍.രാഹുലിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാലാണ് താരത്തിന് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചത്. എന്നാല്‍ കോവിഡ് ബാധിച്ചതിനാലാണ് രാഹുലിന് ട്വന്റി-20 പരമ്പരയില്‍ കളിക്കാന്‍ കഴിയാതെ വന്നത്.

സിംബാവെയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുളളത്. ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് മത്സരങ്ങങ്ങള്‍ നടക്കുക. മത്സരങ്ങള്‍ക്ക് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ലാണ് വേദിയാകുക.

പരമ്പരയ്ക്ക് ശേഷം ഏഷ്യ കപ്പിലാണ് ഇന്ത്യ കളിക്കാനിറങ്ങുക. ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായിട്ടാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ്.

Content Highlights: kl rahul returns to indian team zimbabwe tour


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented