റാഷിദ് ഖാനും കെഎൽ രാഹുലും | Photo: ANI|PTI
ന്യൂഡല്‍ഹി: ഐപിഎല്‍ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ കെ.എല്‍ രാഹുല്‍, റാഷിദ് ഖാന് എന്നിവര്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിനേയും റാഷിദിനേയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകള്‍ ബിസിസിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബും റാഷിദിനെ നിലനിര്‍ത്താന്‍ ഹൈദരാബാദും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും ടീമില്‍ തുടരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ലഖ്നൗവിന്റെ വമ്പന്‍ ഓഫറാണ് ഇരുവരുടേയും ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
രാഹുലിന് 20 കോടിയില്‍ അധികം രൂപയും റാഷിദിന് 16 കോടി രൂപ വരെയുമാണ് ലഖ്നൗ ഓഫര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാഹുലിന്റെ പ്രതിഫലം 11 കോടിയും റാഷിദിന്റേത് ഒമ്പത് കോടിയുമാണ്.
നേരത്തെ രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു ഐപിഎല്‍ സീസണില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010-ല്‍ രാജസ്ഥാന് റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു ഈ വിലക്ക്.
Content Highlights: KL Rahul, Rashid Khan Could Get Banned from IPL 2022 After Lucknow Approach Duo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..