Photo: AFP
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ.എല്‍ രാഹുലിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച ബിസിസിഐ അറിയിച്ചതാണ് ഇക്കാര്യം.
പരിക്ക് മൂലം നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ടെസ്റ്റ് ടീമില്‍ രാഹുലിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ ബിസിസിഐ തീരുമാനം.
നേരത്തെ രോഹിത്തിന് ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റന്‍ പദവി നല്‍കിയതിനൊപ്പം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് രോഹിത്തിന് ആ സ്ഥാനം നല്‍കിയത്.
ഡിസംബര്‍ 26-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ജനുവരി മൂന്നിന് രണ്ടാം ടെസ്റ്റും ജനുവരി 11-ന് മൂന്നാം ടെസ്റ്റും നടക്കും.
Content Highlights: kl rahul named india vice-captain for south africa test series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..