ആ ആഘോഷം അനാദരവല്ല, വിമര്‍ശകര്‍ക്കുള്ള മറുപടി: രാഹുല്‍


ഇന്ത്യന്‍ ഇന്നിങ്‌സിനു ശേഷം ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ അത് വിമര്‍ശകരെ ഉദ്ദേശിച്ചായിരുന്നുവെന്ന് പറഞ്ഞത്

Photo: twitter.com|BCCI

പുണെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ശേഷമുള്ള ആഹ്ലാദ പ്രകടനം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. സെഞ്ചുറി നേടിയ ശേഷം ഡ്രസ്സിങ് റൂമിലേക്ക് ബാറ്റ് ചൂണ്ടിയ രാഹുല്‍ തുടര്‍ന്ന് ബാറ്റ് നിലത്ത് വെച്ച് രണ്ടു കൈകളിലെയും ചൂണ്ടുവിരല്‍ കൊണ്ട് സ്വന്തം ചെവികള്‍ പൊത്തിക്കാണിച്ചിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സിനു ശേഷം ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ അത് വിമര്‍ശകരെ ഉദ്ദേശിച്ചായിരുന്നുവെന്ന് പറഞ്ഞത്. മത്സരത്തില്‍ 114 പന്തില്‍ രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 108 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. ഏകദിനത്തില്‍ താരത്തിന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്.

പരിക്കേറ്റ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നാലാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയ രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം 121 റണ്‍സും പിന്നീട് ഋഷഭ് പന്തിനൊപ്പം 113 റണ്‍സും കൂട്ടിച്ചേര്‍ത്തിരുന്നു.

ആ ആഘോഷം ആരോടുമുള്ള അനാദരവല്ലെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളെ വലിച്ചിഴച്ച് വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇവിടെയുണ്ട്. നിങ്ങളെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുന്ന ആളുകളുമുണ്ട്. ചില സമയങ്ങളില്‍ നിങ്ങള്‍ അവരെ അവഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ ബഹങ്ങളൊക്കെ അവസാനിപ്പിക്കണമെന്നതാണ് ആ ആംഗ്യം കൊണ്ട് ഉദ്ദേശിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.

Content Highlights: KL Rahul explains about his hundred celebration

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented