ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി രാഹുലും കോലിയും


ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനുപോലും ഇടം നേടാനായില്ല.

വിരാട് കോലിയും കെ.എൽ.രാഹുലും| Photo: twitter.com

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര അവസാനിച്ചതോടെ ഐ.സി.സിയുടെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കെ.എല്‍.രാഹുലും.

പരമ്പര തുടങ്ങുന്നതിന് മുന്‍പ് നാലാം സ്ഥാനത്തായിരുന്ന രാഹുല്‍ മത്സരങ്ങള്‍ക്ക് ശേഷം 816 പോയന്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. മൂന്നാമതുള്ള ഫിഞ്ചിനെ മറികടന്നാണ് ഈ നേട്ടം. ഓസിസ് നായകന്‍ നിലവില്‍ നാലാം സ്ഥാനത്താണ്.

കോലിയും ഒരു പടി മുന്നിലേക്ക് കയറി. റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന കോലി 697 പോയന്റുകളുമായി എട്ടാം സ്ഥാനത്തെത്തി. കോലിയും രാഹുലും മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഇംഗ്ലണ്ടിന്റെ ഡേവിഡ് മാലാന്‍ ഒന്നാമതും പാക്കിസ്താന്റെ ബാബര്‍ അസം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

എന്നാല്‍ ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനുപോലും ഇടം നേടാനായില്ല. ബൗളര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആദം സാമ്പ രണ്ടുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ രണ്ടാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. അവിടെയും അഫ്ഗാനിസ്താന്‍ ആധിപത്യമാണ്. അഫ്ഗാന്റെ മുഹമ്മദ് നബിയാണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമത്.

പരമ്പര നഷ്ടപ്പെട്ടെങ്കിലും ഓസ്‌ട്രേലിയ ടീം റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. 272 പോയന്റാണ് ടീമിനുള്ളത്. 268 പോയന്റുള്ള ഇന്ത്യ മൂന്നാമതാണ്. 275 പോയന്റുമായി ഇംഗ്ലണ്ടാണ് പട്ടികയില്‍ ഒന്നാമത്.

Content Highlights: KL Rahul climbs to 3rd spot in T20Is, Virat Kohli also gains a place after Australia series win

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented