ഓക്ക്‌ലന്‍ഡ്: ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരുടെ പട്ടികയില്‍ സൗത്തി ഇന്ന് രണ്ടാം സ്ഥാനത്തെത്തി.

ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് താരം മൊസദെക്ക് ഹൊസ്സെയ്‌നിന്റെ വിക്കറ്റ് നേടിയതോടെ സൗത്തിയുടെ വിക്കറ്റ് നേട്ടം 99 ആയി. മത്സരത്തില്‍ മൂന്നുവിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പാക്കിസ്താന്റെ ഷാഹിദ് അഫ്രീദിയെ മറികടന്നാണ് സൗത്തി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ശ്രീലങ്കയുടെ പേസ് ബൗളര്‍ ലസിത് മലിംഗയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 107 വിക്കറ്റുകളാണ് താരത്തിന്റെ പക്കലുള്ളത്. മലിംഗ മാത്രമാണ് ട്വന്റി 20യില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളര്‍. 

നിലവില്‍ കളിക്കുന്ന താരങ്ങളില്‍ റാഷിദ് ഖാനും ഷാക്കിബ് അല്‍ ഹസ്സനുമാണ് സൗത്തിക്ക് പിറകെയുള്ളത്. റാഷിദ് ഖാന്‍ 95 ഉം ഷാക്കിബ് 92 ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Content Highlights: Kiwi pacer Tim Southee becomes second-highest wicket-taker in T20Is