പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ്. ട്വന്റി 20-യില്‍ 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. 

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയ്ന്റ് ലൂസിയ കിങ്‌സിനെതിരേ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 41 റണ്‍സ് നേടിയതോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ക്രിസ് ഗെയ്‌ലാണ് ട്വന്റി 20യില്‍ ആദ്യമായി 11000 റണ്‍സ് പിന്നിട്ട താരം. അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും വിവിധ ലീഗുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഗെയ്‌ലിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 14108 റണ്‍സുണ്ട്. 

പാകിസ്താന്റെ ഷൊഹൈബ് മാലിക്ക് മൂന്നാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ നാലാമതും നില്‍ക്കുന്നു. 11000 റണ്‍സ് നേട്ടത്തിനൊപ്പം ട്വന്റി 20 യില്‍ 297 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 

Content Highlights: Kieron Pollard becomes second player to cross 11,000 runs in T20s