Photo: PTI
കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങിയതിനു പിന്നാലെ അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ്.
വിന്‍ഡീസിനായി 100 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവുമാണ് പൊള്ളാര്‍ഡ്.
100 ട്വന്റി 20-കളില്‍ നിന്ന് 1561 റണ്‍സും 42 വിക്കറ്റുകളും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. മത്സരത്തിനു മുമ്പായി വിന്‍ഡീസ് ടീം പൊള്ളാര്‍ഡിനെ ആദരിക്കുകയും ചെയ്തു. ജേസണ്‍ ഹോള്‍ഡറാണ് പൊള്ളാര്‍ഡിന് 100-ാം മത്സരത്തില്‍ പ്രത്യേക തൊപ്പി സമ്മാനിച്ചത്. നിക്കോളാസ് പുരന് ജേഴ്സിയും സമ്മാനിച്ചു.
വിന്‍ഡീസിനായി 91 മത്സരങ്ങള്‍ കളിച്ച ഡ്വെയ്ന്‍ ബ്രാവോയാണ് ഈ നേട്ടത്തില്‍ പൊള്ളാര്‍ഡിന് പിന്നിലുള്ളത്. ക്രിസ് ഗെയ്ല് രാജ്യത്തിനായി കളിച്ചത് 79 ട്വന്റി 20-കളാണ്.
Content Highlights: Kieron Pollard becomes 1st West Indies player to play 100 t20
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..