നഥാൻ ലിയോൺ | Photo: AFP
സിഡ്നി: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ കെവിന് പീറ്റേഴ്സണ്. യാതൊരു വ്യത്യസ്തതയുമില്ലാത്ത ഓഫ് സ്പിന്നര്‍ എന്നാണ് ലിയോണിനെ പീറ്റേഴ്സണ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മുന്‍ ഇംഗ്ലീഷ് താരത്തിന്റെ പരിഹാസം.
'ആരെങ്കിലും ദയവായി ലിയോണിനെ ഒന്ന് അടിക്കാമോ? ഒരു വ്യത്യസ്തതയുമില്ലാത്ത ഓഫ് സ്പിന്‍ ബൗളിങ്ങാണ് ലിയോണിന്റേത്. അതും ലോകത്തെ ഏറ്റവും ഫ്ളാറ്റ് വിക്കറ്റില്‍'-പീറ്റേഴ്സണ് ട്വീറ്റ് ചെയ്തു.
ഒന്നാമിന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. 28 ഓവറില്‍ 11 മെയ്ഡന്‍ എറിഞ്ഞ ലിയോണ്‍ 58 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്നു പേരെ പുറത്താക്കിയത്.
ഗാബയില്‍ നടന്ന ആഷസിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് താരം ഡേവിഡ് മലാനെ പുറത്താക്കി ലിയോണ്‍ ടെസ്റ്റ് കരിയറില്‍ 400 വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ഓസീസിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡും ഓഫ് സ്പിന്നര്‍ സ്വന്തമാക്കി. ഷെയ്ന് വോണും ഗ്ലെന്‍ മഗ്രാത്തുമാണ് ഈ റെക്കോഡില്‍ ലിയോണിന് മുന്നിലുള്ളത്.
Content Highlights: Kevin Pietersen slams Australia off-spinner Nathan Lyon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..