തിരുവവന്തപുരം: ഹെദരാബാദില്‍ കിട്ടിയതിന് തിരുവനന്തപുരത്ത് കണക്കുതീര്‍ത്ത് വെസ്റ്റിന്‍ഡീസ് പേസ് ബൗര്‍ കെസ്‌റിക്ക് വില്ല്യംസ്. 17 പന്തില്‍ 19 റണ്‍സെടുത്ത് നില്‍ക്കെ കോലിയെ സിമ്മണ്‍സിന്റെ കൈയിലെത്തിച്ചാണ് വില്ല്യംസ് വിക്കറ്റ് ആഘോഷിച്ചത്.
സാധാരാണയായി വിക്കറ്റെടുത്താല്‍ നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്താറുള്ള താരമാണ് വില്ല്യംസ്. 2017-ല്‍ കോലിയുടെ വിക്കറ്റെടുത്തപ്പോള്‍ വില്ല്യംസ് ഇങ്ങനെ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈദരാബാദ് ട്വന്റി-20യില്‍ കോലി ഇതിന് മറുപടി നല്‍കി. വില്ല്യംസിനെ തലങ്ങും വിലങ്ങും പ്രഹരിച്ച ശേഷം നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തുകയായിരുന്നു കോലി.
തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കോലിയെ വില്ല്യംസ് പുറത്താക്കി. പക്ഷേ തന്റെ നോട്ട്ബുക്ക് സെലിബ്രേഷന് വിന്‍ഡീസ് താരം മുതിര്‍ന്നില്ല. പകരം ചുണ്ടില്‍ ചൂണ്ടു വിരല്‍ വെച്ച് പന്ത് കൊണ്ടാണ് മറുപടിയെന്ന് ആംഗ്യം കാണിച്ചു.
കഴിഞ്ഞ ട്വന്റി-20യില്‍ 3.4 ഓവറില്‍ 60 റണ്‍സ് വഴങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ വിന്‍ഡീസ് ബൗളര്‍ എന്ന നാണക്കേട് വില്ല്യംസ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി കോലിയുടേയും ജഡേജയുടേയും വിക്കറ്റുകളെടുത്തു.
2017: Kesrick Williams gives a send off to Virat Kohli with a 'tick in the notebook' celebration
— Mr HaMzA (@MrHaMzA54) December 8, 2019
2019: Kohli smacks Williams all round the park & did the same
8th Dec 2019 : Kesrick Williams silences the crowd😘❤❤ pic.twitter.com/MnCVOd9oRT
🤫#INDvWI pic.twitter.com/0fv5CHLMDs
— ICC (@ICC) December 8, 2019
Content Highlights: Kesrick Williams takes Virat Kohli’s wicket celebration