തലശ്ശേരി: സി.കെ. നായിഡു അണ്ടര്‍-23 ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം. ഇന്നിങ്‌സിനും 65 റണ്‍സിനുമാണ് കേരളം ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ കേരളത്തിന് ഏഴ് പോയന്റ് ലഭിച്ചു.
സ്‌കോര്‍: കേരളം 377; കാശ്മീര്‍ 115, 197.
എട്ടിന് 149 റണ്‍സെന്ന നിലയില്‍ ശനിയാഴ്ച ബാറ്റിങ് തുടര്‍ന്ന കാശ്മീരിന് 197 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കേരളത്തിനായി വിഷ്ണു പി. കുമാറും ശ്രീഹരി എസ്. നായരും മൂന്ന് വീതം വിക്കറ്റെടുത്തു. സിജോമോന്‍ ജോസഫിന് രണ്ട് വിക്കറ്റുണ്ട്.
നേരത്തെ ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദിന്റെ സെഞ്ചുറി (191) മികവിലാണ് കേരളം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
Content Highlights: Kerala wins in CK Naidu Cricket