Photo: KCA
ജയ്പുര്‍: വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സര്‍വീസസാണ് കേരളത്തെ കീഴടക്കിയത്. ഏഴുവിക്കറ്റിനാണ് സര്‍വീസസിന്റെ വിജയം.
കേരളം ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം വെറും 30.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സര്‍വീസസ് മറികടന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര ബാറ്റര്‍മാര്‍ താളം കണ്ടെത്താതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. സ്കോര്‍: കേരളം 40.4 ഓവറില്‍ 175 ന് ഓള് ഔട്ട്, സര്‍വീസസ് 30.5 ഓവറില്‍ മൂന്നിന് 176.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 24 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിനൂപ് മനോഹരനും ഓപ്പണര്‍ രോഹന് കുന്നുമ്മലും ചേര്‍ന്ന് കേരളത്തെ രക്ഷിച്ചു. ഇരുവരും 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 റണ്‍സെടുത്ത വിനൂപ് പുറത്തായതോടെ കേരളം തകര്‍ന്നു. പേരുകേട്ട കേരളത്തിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണു. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന രോഹനാണ് ടീമിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. 106 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 85 റണ്‍സെടുത്ത ശേഷമാണ് രോഹന് ക്രീസ് വിട്ടത്.
മുഹമ്മദ് അസ്ഹറുദ്ദീന് (7), ജലജ് സക്സേന (0), സഞ്ജു സാംസണ് (2), സച്ചിന് ബേബി (12). വിഷ്ണു വിനോദ് (4), സിജോമോന്‍ ജോസഫ് (9) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. സര്‍വീസസിനായി ദിവേഷ് പത്താനിയ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പുള്‍കിത് നാരംഗും അഭിഷേക് തിവാരിയും രണ്ട് വിക്കറ്റ് വീതം നേടി.
176 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സര്‍വീസസിനായി ഓപ്പണര്‍ രവി ചൗഹാന് 90 പന്തുകളില്‍ നിന്ന് 95 റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. 65 റണ്‍സെടുത്ത നായകന് രജത് പാലിവാളും നന്നായി കളിച്ചതോടെ സര്‍വീസസ് അനായാസ വിജയം സ്വന്തമാക്കി.
സെമി ഫൈനലില്‍ സര്‍വീസസ് ഹിമാചല്‍ പ്രദേശിനെ നേരിടും. മറ്റൊരു സെമിയില്‍ തമിഴ്നാട് സൗരാഷ്ട്രയെ നേരിടും.
Content Highlights: Kerala vs Services vijay hazare trophy cricket semi final match result 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..