വൈശാഖ് ചന്ദ്രൻ | ഫോട്ടോ: കേരള ക്രിക്കറ്റ് അസോസിയേഷൻ
തിരുവനന്തപുരം: സര്‍വീസസിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം രണ്ടാം ദിനം അവസാനിക്കുമ്പോള്‍ കേരളത്തിന് മേല്‍ക്കൈ. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ സര്‍വീസസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ്. കേരളത്തിന്റെ സ്കോറിനൊപ്പമെത്താന്‍ സര്‍വീസസിന് ഇനിയും 160 റണ്‍സ് കൂടി വേണം.
സെഞ്ചുറി നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സച്ചിന് ബേബിയുടെ ബാറ്റിങ് മികവില്‍ കേരളം ആദ്യ ഇന്നിങ്സില്‍ 327 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സര്‍വീസസിന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ രോഹില്ലയും സൂഫിയാന് അലവും ചേര്‍ന്ന് 48 റണ്‍സ് ചേര്‍ത്തു.
എന്നാല്‍ സ്പിന്നര്‍മാരെ ഇറക്കി കേരളം മത്സരം തിരിച്ചുപിടിച്ചു. സൂഫിയാനെ പുറത്താക്കി വൈശാഖ് ചന്ദ്രന് സര്‍വീസസിന്റെ ആദ്യ വിക്കറ്റ് നേടി. പിന്നാലെ വന്ന ബാറ്റര്‍മാരില്‍ രവി ചൗഹാന് മാത്രമാണ് പിടിച്ചുനിന്നത്. മറ്റുള്ളവര്‍ക്കൊന്നും വലിയ സ്കോര്‍ കണ്ടെത്താനായില്ല.
രവി ചൗഹാന് 114 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തെങ്കിലും താരത്തെ നായകന് സിജോമോന്‍ ജോസഫ് പുറത്താക്കി. നാല് വിക്കറ്റ് ശേഷിക്കേ 160 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ സര്‍വീസസിന് ഒന്നാം ഇന്നിങ്സ് ലീഡ് നേടാനാകൂ. അതുകൊണ്ടുതന്നെ കേരളത്തിന് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ 10 റണ്‍സുമായി പുള്‍കിത് നാരംഗും എട്ട് റണ്‍സുമായി എം.എസ്. രതിയുമാണ് ക്രീസിലുള്ളത്.
കേരളത്തിനായി വൈശാഖ് ചന്ദ്രനും ജലജ് സക്സേനയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. എം.ഡി.നിധീഷും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: kerala vs services, kerala cricket, ranji trophy, ranji trophy kerala, ranji trophy 2023, sports new
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..