സെഞ്ചുറിയടിച്ച് രക്ഷകനായി സച്ചിന്‍ ബേബി, സര്‍വീസസിനെതിരേ കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍


Photo: KCA Media

തിരുവനന്തപുരം: സര്‍വീസസിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം ആദ്യദിനം മത്സരമവസാനിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

ഒരു ഘട്ടത്തില്‍ വെറും 19 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്ന് കേരളത്തെ സച്ചിന്‍ ഒറ്റയ്ക്ക് മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. താരം 235 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 133 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്നു. 29 റണ്‍സുമായി നായകന്‍ സിജോമോന്‍ ജോസഫാണ് സച്ചിനൊപ്പം ക്രീസിലുള്ളത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് ഒട്ടും എളുപ്പമല്ലായിരുന്നു കാര്യങ്ങള്‍. മുന്‍നിര ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. രാഹുല്‍ പി (0), ജലജ് സക്‌സേന (8), രോഹന്‍ പ്രേം (1), വത്സല്‍ ഗോവിന്ദ് (1) എന്നിവര്‍ നിരാശപ്പെടുത്തി. 42 റണ്‍സെടുത്ത സല്‍മാന്‍ നിസാറും 32 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനുമാണ് സച്ചിന് കൂട്ടായി നിന്നത്.

ക്ഷമയോടെ ബാറ്റ് വീശിയ സച്ചിന്‍ വലിയ അപകടത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചു. സര്‍വീസസിനായി ദിവേഷ് ഗുരുദേവ് പത്താനിയ, പി.എസ്. പൂനിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അര്‍പിതും രജത് പാലിവാലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: kerala vs services ranji trophy match day one updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented