രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മധ്യപ്രദേശിന് കൂറ്റന്‍ സ്‌കോര്‍, യാഷിന് ഇരട്ടസെഞ്ചുറി 


യാഷ് 526 പന്തുകളില്‍ നിന്ന് 29 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 224 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്നു.

പ്രതീകാത്മക ചിത്രം | Photo: BCCI Domestic

രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ മധ്യപ്രദേശിന് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ മധ്യപ്രദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സെടുത്തു. ഇരട്ട സെഞ്ചുറി നേടിയ യാഷ് ദുബെയാണ് മധ്യപ്രദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് വേണ്ടി യാഷ് ദുബെയും രജത് പട്ടിദാറും അടിച്ചുതകര്‍ത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ 277 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. യാഷ് 526 പന്തുകളില്‍ നിന്ന് 29 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 224 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്നു.

രജത് സെഞ്ചുറി നേടി. 327 പന്തുകളില്‍ നിന്ന് 142 റണ്‍സെടുത്ത രജതിനെ ജലജ് സക്‌സേന വിക്കറ്റിന് മുന്നില്‍ കുടുക്കി. രജതിന് പകരം വന്ന നായകന്‍ ആദിത്യ ശ്രീവാസ്തവയെ വെറും ഒന്‍പത് റണ്‍സിന് മടക്കാന്‍ ബേസിലിന് സാധിച്ചെങ്കിലും പിന്നീട് ക്രീസിലെത്തിയ അക്ഷത് രഘുവംശി കേരളത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

അക്ഷത് യാഷിന് പിന്തുണ നല്‍കിയതോടെ മധ്യപ്രദേശ് കുതിച്ചു. ഇരുവരും 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അക്ഷത് അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ 50 റണ്‍സെടുത്ത താരത്തെ ബേസില്‍ റണ്‍ ഔട്ടാക്കി. പിന്നാലെ വന്ന മിഹിര്‍ ഹിര്‍വാനിയെ കൂട്ടുപിടിച്ച് വിക്കറ്റ് കളയാതെ യാഷ് പിടിച്ചുനിന്നു. ഒന്നാം ഇന്നിങ്‌സ് ലീഡ് വലിയ ഘടകമായതിനാല്‍ രണ്ട് ദിവസം ശേഷിക്കേ കേരളത്തിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

കേരളത്തിനായി ജലജ് സക്‌സേന രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബേസിലും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: kerala vs madhya pradesh ranji trophy cricket match day two updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented