കേരളത്തിനെതിരേ പന്തെറിയുന്ന ഗോവയുടെ അർജുൻ തെണ്ടുൽക്കർ | Photo: KCA Media
തിരുവനന്തപുരം: ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ കേരളം 265 റണ്‍സിന് പുറത്ത്. അഞ്ചുവിക്കറ്റിന് 247 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് വെറും 18 റണ്‍സിനിടെ ശേഷിച്ച വിക്കറ്റുകള്‍ കൂടി നഷ്ടമാകുകയായിരുന്നു.
112 റണ്‍സുമായി രോഹന് പ്രേമും രണ്ട് റണ്‍സുമായി നായകന് സിജോമോന്‍ ജോസഫും ചേര്‍ന്നാണ് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ രണ്ടാം ദിനം ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെ രോഹന് ക്രീസ് വിട്ടു. പിന്നാലെ വന്ന ജലജ് സക്സേന (12), ബേസില്‍ തമ്പി (1), വൈശാഖ് ചന്ദ്രന് (0) എന്നിവര്‍ അതിവേഗത്തില്‍ പുറത്തായതോടെ കേരളം 265 റണ്‍സിലൊതുങ്ങി.
സെഞ്ചുറി നേടിയ രോഹന് പ്രേമും 46 റണ്‍സെടുത്ത സച്ചിന് ബേബിയുമാണ് കേരളത്തിനായി തിളങ്ങിയത്. അഞ്ച് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. ഗോവയ്ക്ക് വേണ്ടി ലക്ഷയ് എ ഗാര്‍ഗ് നാലുവിക്കറ്റെടുത്തപ്പോള്‍ അര്ജുന് ടെന്‍ഡുല്‍ക്കര്‍, ശുഭം ദേശായി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. മോഹിത് റെഡ്കറും, എസ്.ഡി ലാഡും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: kerala cricket, kerala vs goa, kerala cricket team, ranji trophy cricket, kerala ranji trophy, rohan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..