രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായി കേരളം സെമി ഫൈനല്‍ എന്ന സ്വപ്‌നത്തിലെത്തി നില്‍ക്കുകയാണ്. ക്വാര്‍ട്ടറില്‍ 2017-ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളത്തിന്റെ പ്രഥമ സെമി പ്രവേശനം. 

ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനങ്ങളുമായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഹിമാചലിനെതിരേ ജയം അനിവാര്യമായിരുന്ന മത്സരം അഞ്ചു വിക്കറ്റിന് പൊരുതി ജയിച്ചാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇപ്പോഴിതാ കരുത്തരായ ഗുജറാത്തിനെ തകര്‍ത്ത് സെമിയിലേക്കും. 

കേരളത്തിന്റെ ഈ രഞ്ജി സീസണ്‍ മത്സര ഫലങ്ങള്‍ ഇങ്ങനെ:

1. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ തിരുവനന്തപുരത്ത് ഹൈദരാബാദിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ സമനില.

2. രണ്ടാം റൗണ്ടില്‍ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരേ ഒമ്പതു വിക്കറ്റിന്റെ വിജയം. 

3. ഈഡൻ ഗാർഡൻസിൽ നടന്ന മൂന്നാം മത്സരത്തില്‍ ബംഗാളിനെതിരേയും ഒമ്പതു വിക്കറ്റിന്റെ വിജയം. 

4. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ മധ്യപ്രദേശിനെതിരേ നടന്ന നാലാം മത്സരത്തില്‍ അഞ്ചു വിക്കറ്റിന് തോറ്റു. 

5. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ തമിഴ്‌നാടിനെതിരേ നടന്ന അഞ്ചാം മത്സരത്തില്‍ 151 റണ്‍സിന് തോറ്റു. 

6. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ആറാം മത്സരത്തില്‍ കരുത്തരായ ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തകര്‍ത്തു. 

7. ഏഴാം മത്സരത്തില്‍ പഞ്ചാബിനെതിരേ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനു തോറ്റു.

8. ഹിമാചലിനെതിരേ അവരുടെ നാട്ടില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ അഞ്ചു വിക്കറ്റിന്റെ വിജയവുമായി ക്വാര്‍ട്ടറിലേക്ക്.

Content Highlights: kerala ranji trophy results