കെഎം ആസിഫും സഞ്ജു സാംസണും/ വിഷ്ണു വിനോദ് | Photo: twitter/ rajasthan royals/ mumbai indians
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ രണ്ട് മലയാളി താരങ്ങള്‍ കൂടി. പേസ് ബൗളര്‍ കെ.എം ആസിഫിനേയും ഓള്‍ റൗണ്ടര്‍ അബ്ദുല്‍ ബാസിതിനേയും രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തു.
ആദ്യം അണ്‍സോള്‍ഡായ താരങ്ങളെ രണ്ടാം വട്ടം പരിഗണിച്ചപ്പോഴാണ് ഇരുവര്‍ക്കും നറുക്ക് വീണത്. ആസിഫിനെ 30 ലക്ഷത്തിനും ബാസിതിനെ 20 ലക്ഷത്തിനുമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
24-കാരനായ ബാസിത് എറണാകുളം നെട്ടൂര്‍ സ്വദേശിയാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച താരം 64 റണ്‍സാണ് നേടിയത്. എട്ട് ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്ന് 109 റണ്‍സും ഒരു വിക്കറ്റും അക്കൗണ്ടിലെത്തിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്ന ബാസിതിന്റെ ആദ്യ ഐപിഎല്‍ സീസണ്‍ കൂടിയാണിത്.
മലപ്പുറം എടവണ്ണയില്‍ നിന്നുള്ള 29-കാരനായ ആസിഫ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു. കേരള അണ്ടര്‍-22, അണ്ടര്‍-25 ടീമിലും കളിച്ചു. 27 ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റും 11 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
അതേസമയം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെടുത്തത്. 2021-ല്‍ ഇതേ തുകയ്ക്ക് വിഷ്ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് എടുത്തിരുന്നു.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുടേയും ഭാഗമായിട്ടുണ്ട് വിഷ്ണു. 50 ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്ന് താരം 1191 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന താരങ്ങളായ അസ്ഹറുദ്ദീനേയും രോഹന്‍ കുന്നുമ്മലിനേയും ആരും ലേലത്തിലെടുത്തില്ല. കേരളത്തില്‍ നിന്ന് പത്ത് താരങ്ങള്‍ മിനി ലേലത്തിന്റെ ഭാഗമായപ്പോള്‍ ടീമുകള്‍ തിരഞ്ഞെടുത്തത് മൂന്ന് പേരെ മാത്രമാണ്.
Content Highlights: kerala players in ipl auction 2022 km asif vishnu vinod abdul basith
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..