സൂറത്ത്: രഞ്ജി ട്രോഫിയില്‍ ശക്തരായ ഗുജറാത്തിനെതിരെ കേരളത്തിന് ജയിക്കാന്‍ ഇനി 242 റണ്‍സ് വേണം. രണ്ട് ദിവസവും പത്ത് വിക്കറ്റും കേരളത്തിനുണ്ട്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സെടുത്തിട്ടുണ്ട്. 

ആദ്യ ഇന്നിങ്‌സില്‍ 70 റണ്ണിന് പുറത്തായ കേരളത്തിന് രണ്ടാം ഇന്നിങ്‌സിലും ഗുജറാത്ത് ബൗളര്‍മാര്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുമോ എന്നാണറിയേണ്ടത്. വിഷ്ണു വിനോദ് 22 ഉം ജലജ് സക്‌സേന മൂന്നും റണ്‍സുമായി ക്രീസിലുണ്ട്. സഞ്ജു സാംസണ്‍, ഉത്തപ്പ, സച്ചിന്‍ ബേബി തുടങ്ങിയവര്‍ പിന്നിലുണ്ടെന്നതാണ് കേരളത്തിന്റെ പ്രതീക്ഷ.

ആദ്യ ഇന്നിങ്‌സില്‍ 127 റണ്ണിന് ഓള്‍ഔട്ടായ ഗുജറാത്ത് രണ്ടാം ഇന്നിങ്‌സില്‍ 210 റണ്‍സടിച്ചു.  രണ്ടാം ഇന്നിങ്‌സില്‍ ഗുജറാത്തിനായി എം.സി.ജുനിജയും സി.ടി.ഗാജയും അര്‍ദ്ധ സെഞ്ചുറി നേടി. ജുനിജ 53 ഉം ഗാജ 50 ഉം റണ്ണാണടിച്ചത്. ബേസില്‍ തമ്പി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സക്‌സേന മൂന്നും വാരിയര്‍ രണ്ടും വിക്കറ്റുകള്‍ നേടി.

Content Highlights: Kerala Need 242 Runs to Win-gujarat-Ranji trophy