സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന്റെ വിജയക്കുതിപ്പ് തടഞ്ഞ് സര്‍വീസസ്, 12 റണ്‍സിന് തോറ്റു


കേരള ക്രിക്കറ്റ് ടീം (ഫയൽ ഫോട്ടോ ) | Photo: കേരള ക്രിക്കറ്റ് അസോസിയേഷൻ

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിന് ബ്രേക്കിട്ട് സര്‍വീസസ്. ഇന്ന് നടന്ന മത്സരത്തില്‍ 12 റണ്‍സിനാണ് കേരളം തോറ്റത്. 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തെ 19.4 ഓവറില്‍ 136 റണ്‍സിന് സര്‍വീസസ് ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. സച്ചിന്‍ ബേബി 36(35), നായകന്‍ സഞ്ജു സാസംസണ്‍ 30(26) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഇരുവരും പുറത്തായത് തിരിച്ചടിയായി.

പുതുമുഖ താരം അബ്ദുള്‍ ബാസിത് 19(10) അവസാന ഓവറുകളില്‍ ജയത്തിനായി ശ്രമിച്ചെങ്കിലും 20ാം ഓവറിലെ ആദ്യ പന്ത് സിക്‌സടിച്ച് തൊട്ടടുത്ത പന്തില്‍ പുറത്തായി. വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്റെ തുടക്കം തന്നെ മോശമായിരുന്നു, ഓപ്പണര്‍മാരായ റോഹന്‍ കുന്നുമ്മല്‍ 11(16) വിഷ്ണു വിനോദ് 8(6) എന്നവര്‍ പെട്ടെന്ന് പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 16(16) റണ്‍സ് മാത്രമാണ് നേടിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കേരളത്തെ അനായാസം മുന്നേറാന്‍ സര്‍വീസസ് ബൗളര്‍മാര്‍ അനുവദിച്ചില്ല.



നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. 39 റണ്‍സ് നേടിയ ആന്‍ഷുല്‍ ഗുപ്തയാണ് സര്‍വീസസ് നിരയിലെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍ മൂന്ന് വിക്കറ്റും, കെ.എം ആസിഫ് രണ്ട് വിക്കറ്റും നേടി. സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ശേഷമാണ് കേരളം തോല്‍വി വഴങ്ങിയത്. അരുണാചല്‍ പ്രദേശ്, ഹരിയാണ, കര്‍ണാടക എന്നിവരെയാണ് കേരളം തോല്‍പ്പിച്ചത്.

Content Highlights:  syed mushtaq ali trophy 2022-23, kerala cricket team, services


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented