കേരളത്തിലേത് മികച്ച കാണികള്‍; സഞ്ജു കഴിവുള്ള താരം - സൗരവ് ഗാംഗുലി


Photo: PTI

തിരുവനന്തപുരം: കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലി. ''കേരളത്തെക്കുറിച്ച് എനിക്കെന്നും നല്ല ഓര്‍മകളാണ്. ഞാന്‍ ആദ്യമായി ക്യാപ്റ്റനായത് കേരളത്തില്‍ നടന്ന മത്സരത്തിലായിരുന്നു. സഞ്ജു സാംസണ്‍ കഴിവുള്ള താരമാണ്. ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ അദ്ദേഹം ഉണ്ട്. സഞ്ജു ഇപ്പോള്‍ ഏകദിന ടീമിന്റെ ഭാഗമാണ്''. ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാനെത്തിയ ഗാംഗുലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ സഞ്ജു ഉണ്ടാകുമെന്ന് ഗാംഗുലി സൂചനനല്‍കി. രോഹന്‍ കുന്നുമ്മല്‍, ബേസില്‍ തമ്പി എന്നിവരെയും പ്രശംസിച്ചു. റൊട്ടേഷന്‍ പോളിസി അനുസരിച്ച് കേരളത്തിലേക്ക് കൂടുതല്‍ മത്സരങ്ങള്‍ എത്തുമെന്നും ഗാംഗുലി പറഞ്ഞു.



Content Highlights: Kerala has best crowd anf ground Sanju samson is Talented Player says Sourav Ganguly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented