സയ്യിദ് മുഷ്താഖ് അലി ട്രോഫി: മേഘാലയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കേരളം പ്രീ ക്വാര്‍ട്ടറില്‍


Photo: KCA Media

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍. മേഘാലയയെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് കേരളം പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഗ്രൂപ്പ് സിയില്‍ നിന്നാണ് കേരളത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

മേഘാലയ ഉയര്‍ത്തിയ 101 റണ്‍സ് വിജയലക്ഷ്യം കേരളം 12.2 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ കേരളത്തിന്റെ ബൗളര്‍മാരാണ് മേഘാലയയെ ചെറിയ സ്‌കോറിലൊതുക്കുന്നതിന് സഹായിച്ചത്. 20 റണ്‍സെടുത്ത ലെറിയാണ് മേഘാലയയുടെ ടോപ് സ്‌കോറര്‍. 19 റണ്‍സെടുത്ത കിഷന്‍ ലിന്‍ഡോയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആറ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല.

കേരളത്തിനായി വൈശാഖ് ചന്ദ്രനും മിഥുന്‍ എസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോല്‍ സിജോമോന്‍ ജോസഫ്, കെ.എം.ആസിഫ്, ബേസില്‍ തമ്പി, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനെ വിറപ്പിച്ചാണ് മേഘാലയ കീഴടങ്ങിയത്. കേരളത്തിന്റെ ബാറ്റര്‍മാര്‍ക്ക് മേഘാലയ ഭീഷണിയുയര്‍ത്തി. 24 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിനായി തിളങ്ങിയത്. 12 പന്തില്‍ 27 റണ്‍സടിച്ച വിഷ്ണു വിനോദും നന്നായി ബാറ്റുവീശി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (14), നായകന്‍ സഞ്ജു സാംസണ്‍ (4), രോഹന്‍ എസ്. കുന്നുമ്മല്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി. 13 റണ്‍സെടുത്ത അബ്ദുള്‍ ബാസിത്തും നാല് റണ്‍സ് നേടിയ സിജോമോന്‍ ജോസഫും ചേര്‍ന്നാണ് കേരളത്തിനെ വിജയത്തിലെത്തിച്ചത്.

Content Highlights: kerala cricket team, syed mushtaq ali trophy 2022, kerala syed mushtaq ali trophy, sanju samson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented