ഷോൺ റോജർ | Photo: www.facebook.com/shoun.roger
ബെംഗളൂരു: സി.കെ.നായുഡു ട്രോഫി അണ്ടര്‍ 25 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്ക്കെതിരേ കേരളത്തിന് സമനില. ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്സില്‍ ബാറ്റുചെയ്യുമ്പോഴാണ് മത്സരം സമനിലയിലായത്. ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയ കേരളം വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. സ്കോര്‍: ഗോവ 454, 113 ന് നാല്, കേരളം 495 ന് ഓള് ഔട്ട്
ഗോവ ഉയര്‍ത്തിയ 454 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് ബാറ്റിങ് ആരംഭിച്ച കേരളം ആദ്യ ഇന്നിങ്സില്‍ 495 റണ്‍സ് അടിച്ചെടുത്ത് വിലപ്പെട്ട 41 റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സില്‍ ഗോവ നാലുവിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന സ്കോറില്‍ നില്‍ക്കേ മത്സരം സമനിലയില്‍ കലാശിച്ചു.
സെഞ്ചുറിയുമായി കളം നിറഞ്ഞ ഷോണ്‍ റോജറാണ് കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് കരുത്തുപകര്‍ന്നത്. 257 പന്തുകളില്‍ നിന്ന് 165 റണ്‍സ് നേടിയാണ് ഷോണ്‍ മടങ്ങിയത്. ഓപ്പണര്‍ അനന്തകൃഷ്ണന് 82 റണ്‍സെടുത്തു. 48 റണ്‍സെടുത്ത അഖില്‍ സ്കറിയയും 45 റണ്‍സെടുത്ത അബ്ദുള്‍ ബാസിത്തും മികച്ച പ്രകടനം പുറത്തെടുത്തു. ഗോവയ്ക്ക് വേണ്ടി ദീപ്രാജ് ഗാവോംഗര് ആറുവിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സില്‍ ഗോവന്‍ നായകന് കൂടിയായ ഗാവോംഗര് സെഞ്ചുറി നേടിയിരുന്നു. 114 റണ്‍സും ആറുവിക്കറ്റും വീഴ്ത്തിയ ഗാവോംഗര് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം ഇന്നിങ്സിലും ഗാവോംഗറാണ് ഗോവയുടെ ടോപ് സ്കോറര്‍. 34 റണ്‍സാണ് താരം നേടിയത്. മന്ദന്‍ ഖുട്കര് 27 റണ്‍സും ഇഷാന് ഗഡേക്കര്‍ 18 റണ്‍സും നേടി പുറത്തായി. രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി എന്‍.പി.ബേസില്‍ രണ്ട് വിക്കറ്റെടുത്തു.
Content Highlights: Kerala drew with Goa in the first innings lead in CK Naidu Trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..