'അവസരത്തിനായി കാത്തിരിക്കുകയായിരുന്നു', കര്‍ണാടകയെ 'കറക്കി' വീഴ്ത്തിയ ആഹ്ലാദത്തില്‍ വൈശാഖ് ചന്ദ്രന്‍


അരുണ്‍ ജയകുമാര്‍വൈശാഖ് ചന്ദ്രൻ | Photo: കേരള ക്രിക്കറ്റ് അസോസിയേഷൻ

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരളം-കര്‍ണാടക പോരാട്ടം മുറുകുന്നു.ആദ്യം ബാറ്റുചെയ്ത കേരളം കര്‍ണാടകയ്‌ക്കെതിരേ ഉയര്‍ത്തിയത് 180 റണ്‍സ് വിജയലക്ഷ്യം... താരസമ്പന്നമായ കര്‍ണാടക ബാറ്റിങ് നിരയ്ക്ക് അനായാസം മറികടക്കാന്‍ കഴിയുന്ന ഒരു സ്‌കോര്‍. അവിടെയാണ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ഇന്റര്‍നാഷനലുകളും ഐപിഎല്‍ സൂപ്പര്‍ താരങ്ങളും കളിക്കുന്ന കര്‍ണാടകയെ തിരുവനന്തപുരത്തുകാരന്‍ വൈശാഖ് ചന്ദ്രനിലൂടെ കേരളം ഞെട്ടിച്ചത്. നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി എണ്ണം പറഞ്ഞ നാല് വിക്കറ്റുകള്‍. മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡേ, ദേവ്ദത്ത് പടിക്കല്‍ എന്നീ വലിയ താരങ്ങളെയാണ് ഓഫ് സ്പിന്നറായ വൈശാഖ് മടക്കിയയച്ചത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടെ പുറത്താക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൈശാഖ്. ആദ്യ മത്സരത്തിലെ പ്രകടനത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്‌കോമിനോട് താരം മനസ്സ് തുറന്നു. വൈശാഖിന്റെ വാക്കുകളിലേക്ക്...അരുണാചല്‍ പ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടെന്ന് രാവിലെ 11 മണിക്കുള്ള ടീം മീറ്റിങ്ങിലാണ് അറിയുന്നത്. അണ്ടര്‍ 23, അണ്ടര്‍ 25 വിഭാഗങ്ങളില്‍ ലഭിച്ചത് വളരെ കുറച്ച് അവസരങ്ങള്‍ മാത്രമായിരുന്നു. സീനിയര്‍ ടീമിലേക്ക് വിളിയെത്തിയപ്പോള്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഭാഗ്യം കൂടി ഒപ്പമുണ്ടായപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞു.

നായകന്‍ സച്ചിന്‍ ബേബി ആദ്യ ഓവര്‍ തന്നെ പന്തേല്‍പ്പിക്കുമെന്ന് കരുതിയില്ല. മൊഹാലിയിലെ പിച്ചില്‍ നിന്ന് പിന്തുണ കിട്ടുന്നുണ്ടായിരുന്നു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയതില്‍ കൂടുതല്‍ സന്തോഷം സ്പിന്നിനെ നന്നായി കളിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് വീഴ്ത്തിയതാണ്. ടീമിലെടുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രമിക്കുമെന്ന് തീരുമാനിച്ചിരുന്നു. വളരെ കൂള്‍ ആയി ഗ്രൗണ്ടില്‍ ഇറങ്ങാനാണ് ശ്രമിച്ചത്. അത് അതേപോലെ നടപ്പിലാക്കാന്‍ കഴിഞ്ഞു. കോച്ച് ടിനു യോഹന്നാന്‍ സര്‍ അത് പ്രത്യേകം പറയുകയും ചെയ്തു.

പിച്ചില്‍ നിനിന് പിന്തുണ കിട്ടുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ പന്തിന്റെ പേസ് മിക്‌സ് ചെയ്ത് എറിയാന്‍ ശ്രമിച്ചിരുന്നു, ഇത് ഗുണം ചെയ്തു. ഇത്തവണ പ്രീ സീസണ്‍ ക്യാമ്പിലും നന്നായി എറിയാന്‍ കഴിഞ്ഞിരുന്നു. മത്സരത്തിന് തലേ ദിവസം കര്‍ണാടകയുടെ കൃഷ്ണപ്പ ഗൗതം, മറ്റ് ചില താരങ്ങള്‍ എന്നിവര്‍ ചില നിര്‍ദേശങ്ങള്‍ തന്നിരുന്നു. മുതിര്‍ന്ന താരങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ആദ്യ മത്സരത്തില്‍ തന്നെ ലഭിച്ചത്. മികച്ച പ്രകടനത്തിന് മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡേ തുടങ്ങിയവര്‍ അഭിനന്ദിച്ചത് വലിയ സന്തോഷം നല്‍കി, പ്രസിഡന്റ്‌സ് കപ്പില്‍ ഇത്തവണ ന്യൂ ബോളില്‍ പന്തെറിയാനായതും തുണച്ചു- വൈശാഖ് പറഞ്ഞു നിര്‍ത്തി.

തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയാണ് വൈശാഖ് ചന്ദ്രന്‍. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫീല്‍ഡിങ് പരിശീലകനും ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ പരിശീലകനുമായ ബിജു ജോര്‍ജ് തന്നെയാണ് വൈശാഖിന്റേയും പരിശീലകന്‍. ഓഫ് സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനാണ് ഇഷ്ട താരം. അശ്വിന്റെ വജ്രായുധങ്ങളിലൊന്നായ കാരം ബോള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് 26കാരനായ വൈശാഖ് ഇപ്പോള്‍.

പത്താം വയസ്സുമുതല്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ വൈശാഖ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ താരമാണ്. ഓപ്പണിങ് ബാറ്ററായി കളി തുടങ്ങിയെങ്കിലും പിന്നീട് ഓഫ് സ്പിന്നിലേക്ക് മാറുകയായിരുന്നു. ബാറ്റ് കൊണ്ടും മികവ് കാണിക്കാന്‍ പോന്ന താരമാണ് ഈ തിരുവനന്തപുരത്തുകാരന്‍. റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥന്‍ കെ ചന്ദ്രശേഖരന്‍ നായര്‍, തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ എസ് പത്മകുമാരി എന്നിവരുടെ ഇളയ മകനാണ്. സഹോദരി അശ്വതി ടി.സി.എസില്‍ ജീവനക്കാരിയാണ്.

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ ശ്രമിക്കുക ക്വാളിറ്റി സ്പിന്‍ ബൗളര്‍മാരെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കാനാണ്. വരും മത്സരങ്ങളിലും കര്‍ണാടകയ്‌ക്കെതിരെയുള്ളതിന് സമാനമായ പ്രകടനം പുറത്തെടുക്കാനായാല്‍ പത്ത് ഐപിഎല്‍ ടീമുകളില്‍ ഏതെങ്കിലുമൊന്നില്‍ ഈ മലയാളി പയ്യനേയും കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാന്‍ ഭാഗ്യമുണ്ടാകും.

Content Highlights: vaisakh chandran, kerala cricketer, kca

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented