ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം രോഹന്‍ കുന്നുമ്മലിന് സെഞ്ചുറി


ദക്ഷിണ മേഖലയ്ക്ക് വേണ്ടി ബാറ്റുചെയ്ത രോഹന്‍ 143 റണ്‍സെടുത്തു

രോഹൻ കുന്നുമ്മൽ | Photo: KCA

സേലം: 2022 ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി താരം രോഹന്‍ കുന്നുമ്മലിന് സെഞ്ചുറി. ഉത്തരമേഖലയ്‌ക്കെതിരായ മത്സരത്തില്‍ ദക്ഷിണമേഖലയ്ക്ക് വേണ്ടി ബാറ്റുചെയ്ത രോഹന്‍ 143 റണ്‍സെടുത്തു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടാന്‍ രോഹന് സാധിച്ചു. ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ താരം എന്ന റെക്കോഡ് രോഹന്‍ സ്വന്തമാക്കി.

ആദ്യ ദിനം അവസാനിക്കുമ്പോള്‍ രോഹന്റെ ബാറ്റിങ് മികവില്‍ ദക്ഷിണമേഖല രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തിട്ടുണ്ട്. സേലം ക്രിക്കറ്റ് ഫൗണ്ടേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണമേഖലയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 225 പന്തുകളില്‍ നിന്ന് 16 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ താരം 143 റണ്‍സെടുത്ത് പുറത്തായി. ആദ്യ വിക്കറ്റില്‍ ഓപ്പണറും ഇന്ത്യന്‍ താരവുമായ മായങ്ക് അഗര്‍വാളിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രോഹന്‍ രണ്ടാം വിക്കറ്റില്‍ നായകനും ഇന്ത്യന്‍ താരവുമായ ഹനുമ വിഹാരിയ്‌ക്കൊപ്പവും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.

മായങ്കിനൊപ്പം 109 റണ്‍സിന്റെയും ഹനുമ വിഹാരിയ്‌ക്കൊപ്പം 160 റണ്‍സിന്റെയും കൂട്ടുകെട്ടാണ് രോഹന്‍ പടുത്തുയര്‍ത്തിയത്. 75-ാം ഓവറിലെ അവസാന പന്തില്‍ രോഹനെ നവ്ദീപ് സൈനി ക്ലീന്‍ ബൗള്‍ഡാക്കി. രോഹന് പുറമേ നായകന്‍ ഹനുമ വിഹാരിയും സെഞ്ചുറി നേടി. 107 റണ്‍സെടുത്ത് വിഹാരി പുറത്താവാതെ നില്‍ക്കുന്നുണ്ട്. 20 റണ്‍സുമായി ബാബ അപരാജിതാണ് കൂടെയുള്ളത്. മായങ്ക് അഗര്‍വാള്‍ 49 റണ്‍സെടുത്ത് പുറത്തായി.

മറ്റൊരു മലയാളിയായ ബേസില്‍ തമ്പിയും ദക്ഷിണമേഖലയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഉത്തരമേഖലയ്ക്ക് വേണ്ടി സൈനിയും നിഷാന്ത് സിന്ധുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: rohan kunnummal, first century by keralite in duleep trophy, duleep trophy 2022, sports news, rohan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented