
Photo: facebook.com|emiratescricket
അബുദാബി: ഒമാനെതിരെയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, സിപി. റിസ്വാന് എന്നിവരുടെ മികവില്‍ യുഎഇക്ക് രണ്ടാം ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പര യുഎഇ സ്വന്തമാക്കുകയും ചെയ്തു. ഐസിസി ലോകകപ്പ് ലീഗ് 2ന്റെ ഭാഗമായാണ് മത്സരങ്ങള്‍ നടന്നത്.
മത്സരത്തിലേയും പരമ്പരയിലേയും താരമായി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ബാസില്‍ ഹമീദ് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തില്‍ 33 പന്തില്‍ 61 റണ്‍സ് നേടി ബാറ്റ് കൊണ്ട് കരുത്ത് കാണിച്ച ബാസില്‍ രണ്ടാം മത്സരത്തില്‍ ഓഫ്സ്പിന്‍ ബൗളിങ്ങിലൂടെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു.
രണ്ടാം മത്സരത്തില്‍ റിസ്വാന് 76 റണ്‍സ് നേടി. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ റിസ്വാന് സെഞ്ച്വറി നേടിയിരുന്നു. ലീഗില്‍ ഇതുവരെ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയമുള്‍പ്പെടെ 12 പോയിന്റ് ആണ് യുഎഇയുടെ സമ്പാദ്യം.
ലോകകപ്പിനുള്ള അവസാന റൗണ്ട് യോഗ്യത മത്സരങ്ങളിലേക്ക് പ്രവേശിക്കാനുള്ള യുഎഇയുടെ പ്രതീക്ഷകളും സജീവമായി. ബാസില്‍ ഹമീദ് കോഴിക്കോട് കല്ലായി സ്വദേശിയും സി.പി റിസ്വാന് കണ്ണൂര്‍ തലശ്ശേരി സ്വദേശിയുമാണ്.
Content Highlights: kerala born cp rizwan and basil hameed stars in uae victory over oman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..