Team Kerala
തിരുവനന്തപുരം: ജലജ് സക്സേനയുടെ ഓഫ് സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ മുട്ടുകുത്തി സര്‍വീസസ്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെന്ന സ്കോറില്‍ 341 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റേന്തിയ സര്‍വീസസിനെ കേരളം 136 റണ്‍സിന് എറിഞ്ഞിട്ടു. കേവലം 15.4 ഓവറില്‍ 36 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റാണ് സക്സേന വീഴ്ത്തിയത്.
ടോപ്സ്കോററായ സുഫിയാന് ആലത്തെ(52) റണ്ണൗട്ടാക്കിയതും സക്സേന തന്നെയായിരുന്നു. ഇതോടെ 204 റണ്‍സിന്റെ വമ്പന്‍ വിജയവുമായി കേരളം ഗോവയ്ക്കെതിരായ തോല്‍വിയുടെ ക്ഷീണം മറികടന്നു. സ്കോര്‍ 61 ലെത്തിയപ്പോള്‍ ആദ്യ വിക്കറ്റും 80 ലെത്തിയപ്പോള്‍ രണ്ടം വിക്കറ്റും വീണു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. സ്കോര്‍ 98 ല്‍ നില്‍ക്കെ മൂന്നു വിക്കറ്റാണ് കൊഴിഞ്ഞത്.
ആദ്യ ദിവസം കൈവിട്ടെന്ന് തോന്നിയ മത്സരം വിജയിക്കുമ്പോള്‍ സച്ചിന് ബേബിയുടെ രക്ഷാപ്രവര്‍ത്തനവും ജലജ് സക്സേനയുടെ ബൗളിങ്ങുമാണ് ഹൈലൈറ്റ്. ആദ്യ ഇന്നിങ്സില്‍ 19 റണ്‍സിന് നാല് മുന്‍നിര ബാറ്റ്സ്മാന്മാരെ നഷ്ടമായ കേരളത്തെ സച്ചിന് ബേബിയുടെ സെഞ്ച്വറിയാണ്(159) രക്ഷയായത്. 98 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിങ്സ് ലീഡുമായി കേരളത്തെ രണ്ടാം ഇന്നിങ്സിലും സച്ചിന്(93) നയിച്ചു. രണ്ടിന്നിങ്സിലുമായി 11 വിക്കറ്റാണ് ജലജ് സക്സേന വീഴ്ത്തിയത്.
Content Highlights: Ranji Trophy, Kerala defeated Services
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..