സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെ തകര്‍ത്ത് കേരളം


നാല് ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുദേശന്‍ മിഥുന്റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരേ കേരളത്തിന് ജയം. മണിപ്പൂരിനെ 75 റണ്‍സിനാണ് കേരളം തകര്‍ത്തത്.

കേരളം ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മണിപ്പൂരിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബേസില്‍ തമ്പി, ജലജ് സക്‌സേന, എന്നിവരടങ്ങിയ കേരള ബൗളര്‍മാരെല്ലം കണിശതയോടെ പന്തെറിഞ്ഞെങ്കിലും നാല് ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുദേശന്‍ മിഥുന്റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്.

മണിപ്പൂര്‍ നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 27 റണ്‍സെടുത്ത ജോണ്‍സണ്‍ സിങ്ങാണ് അവരുടെ ടോപ് സ്‌കോറര്‍.

നേരത്തെ കേരളം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. 35 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് (25), റോബിന്‍ ഉത്തപ്പ (29) എന്നിവര്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

അതേസമയം ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് കേരള ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 14 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. മണിപ്പൂരിനായി തോമസ്, ബിശ്വര്‍ജിത്ത് എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

Content Highlights: Kerala beat Manipur in Syed Mushtaq Ali Trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented