സഞ്ജു ഫോമിലേക്ക് മടങ്ങിയെത്തി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മുവിനെ മുക്കി കേരളം


സഞ്ജു സാംസൺ, സച്ചിൻ ബേബി | Photo: KCA

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്ന കേരളം ജമ്മു കശ്മീരിനെ 62 റണ്‍സിന് തകര്‍ത്തു. കേരളം ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച കശ്മീര്‍ 19 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായി.

ഫോമിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെയും സച്ചിന്‍ ബേബിയുടെയും ബാറ്റിങ് മികവിലാണ് കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിനായി നായകന്‍ സഞ്ജു 56 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 61 റണ്‍സ് നേടി. സച്ചിന്‍ ബേബി വെറും 32 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 62 റണ്‍സെടുത്തു. സച്ചിനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ 11 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത അബ്ദുള്‍ ബാസിത്തും മികച്ചുനിന്നു. ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മല്‍ 29 റണ്‍സെടുത്തു.



ഇന്ത്യന്‍ പേസ് ബൗളര്‍ ഉമ്രാന്‍ മാലിക്ക് അണിനിരന്ന ജമ്മു കശ്മീര്‍ ബൗളര്‍മാരെ കേരളത്തിന്റെ ബാറ്റര്‍മാര്‍ വേണ്ടുവോളം പ്രഹരിച്ചു. അതിവേഗ ബൗളറായ ഉമ്രാന്‍ നാലോവറില്‍ 41 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു. മുജ്തബ യൂസഫ് രണ്ടുവിക്കറ്റെടുത്തു.

185 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ശുഭം ഖജൂരിയയും ഹെനാന്‍ നസീറും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 42 റണ്‍സ് ചേര്‍ത്തെങ്കിലും പിന്നീടങ്ങോട്ട് ജമ്മു ബാറ്റിങ് നിരയുടെ താളം തെറ്റി. 30 റണ്‍സെടുത്ത ഖജൂരിയയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 19 റണ്‍സെടുത്ത അബ്ദുള്‍ സമദ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

കേരളത്തിനായി ബേസില്‍ തമ്പിയും കെ.എം ആസിഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വൈശാഖ് ചന്ദ്രന്‍ രണ്ടുവിക്കറ്റ് സ്വന്തമാക്കി. സിജോമോന്‍ ജോസഫും മിഥുന്‍ എസ്സും ഓരോ വിക്കറ്റ് വീതം നേടി.

Content Highlights: kerala cricket, kerala vs jammu kashmir, syed mushtaq ali trophy 2022, kerala cricket team, sanju


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented