ഹരിയാണയേയും മറികടന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം


Photo: KCA

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി കേരളം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം.

ഹരിയാണ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു. വിഷ്ണു വിനോദ് (26 പന്തില്‍ 25), രോഹന്‍ കുന്നുമ്മല്‍ (18 പന്തില്‍ 26), അബ്ദുള്‍ ബാസിത് (15 പന്തില്‍ 27) എന്നിവരാണ് കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന നിലയില്‍ പതറിയ കേരളത്തെ എട്ടാമനായി ക്രീസിലെത്തിയ അബ്ദുള്‍ ബാസിത്താണ് വിജയത്തിലെത്തിച്ചത്. നേരത്തെ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനും ബാസിത്തിനായിരുന്നു.



ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (3), മുഹമ്മദ് അസ്ഹറുദ്ദീന്‍ (13), സച്ചിന്‍ ബേബി (4), കൃഷ്ണ പ്രസാദ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹരിയാണ തുടക്കത്തിലെ തകര്‍ച്ചയെ മറികടന്ന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിരുന്നു. 25 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ജയന്ത് യാദവാണ് അവരുടെ ടോപ് സ്‌കോറര്‍. സുമിത് കുമാര്‍ 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ന്ന 62 റണ്‍സാണ് ഹരിയാണയെ 100 കടത്തിയത്.

Content Highlights: Kerala beat Haryana in Syed Mushtaq Ali Trophy 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented