രോഹന്‍ കുന്നുമ്മല്‍ തിളങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെ തകര്‍ത്ത് കേരളം


Photo: twitter.com|KCAcricket

ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കേരളം.

അസം ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം കേരളം 18 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തിനായി തിളങ്ങിയത്. 53 പന്തുകള്‍ നേരിട്ട രോഹന്‍, ഒരു സിക്‌സും നാലു ഫോറുമടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്നു.

സച്ചിന്‍ ബേബി 20 പന്തില്‍നിന്ന് 21 റണ്‍സോടെ പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (24), സഞ്ജു സാംസണ്‍ (14) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. നേരത്തെ ടോസ് നേടിയ കേരളം അസമിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പി, രണ്ടു വിക്കറ്റെടുത്ത ജലജ് സക്‌സേന എന്നിവരുടെ മികവിലാണ് കേരളം അസമിനെ 121 റണ്‍സിലൊതുക്കിയത്.

ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (24), സാഹില്‍ ജെയ്ന്‍ (21), പി.പി ദാസ് (16), റിഷവ് ദാസ് (15), റോഷന്‍ അലം (14) എന്നിവരാണ് അസമിനെ 121 റണ്‍സിലെത്തിച്ചത്.

Content Highlights: kerala beat assam in syed mushtaq ali trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented