വിജയ് ഹസാരെ ട്രോഫി: അരുണാചല്‍ പ്രദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് കേരളം


രോഹൻ കുന്നുമ്മൽ | Photo: KCA

ബെംഗളൂരു: വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. അരുണാചല്‍ പ്രദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് കേരളം വിജയമാഘോഷിച്ചു.നാല് വിക്കറ്റെടുത്ത എന്‍.പി ബേസിലും പുറത്താവാതെ 77 റണ്‍സെടുത്ത രോഹന്‍ എസ് കുന്നുമ്മലുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച അരുണാചല്‍ പ്രദേശിനെ കേരള ബൗളര്‍മാര്‍ വെറും 102 റണ്‍സിന് പുറത്താക്കി. 29.3 ഓവറില്‍ എല്ലാ ബാറ്റര്‍മാരും കൂടാരം കയറി. ബേസില്‍ 7.3 ഓവറില്‍ ഒരു മെയ്ഡനടക്കം 17 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.59 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് മാത്രമാണ് അരുണാചലിനുവേണ്ടി പിടിച്ചുനിന്നത്. മറ്റ് ബാറ്റര്‍മാര്‍ക്കാരും രണ്ടക്കം പോലും കാണാനായില്ല. 25 റണ്‍സ് എക്‌സ്ട്രാസിലൂടെ വന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്. വെറും 10.3 ഓവറില്‍ കേരളം വിജയത്തിലെത്തി. ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മല്‍ തകര്‍ത്തടിച്ചു. വെറും 28 പന്തില്‍ നിന്ന് 13 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 77 റണ്‍സാണ് രോഹന്‍ അടിച്ചെടുത്തത്. മറ്റൊരു ഓപ്പണറായ രാഹുല്‍ 26 റണ്‍സ് നേടി. ആദ്യ വിക്കറ്റില്‍ ഇരുവരും 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വീണ ഏകവിക്കറ്റ് ലിമാര്‍ ദാബി നേടി.

Content Highlights: kerala cricket team, vijay hazare trophy, kerala vs arunachal cricket, rohan kunnummal, kca


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented