റണ്ണൊഴുകുന്ന പിച്ചെന്ന് ക്യുറേറ്റര്‍; പ്രവചനം അസ്ഥാനത്താക്കി മത്സരം, ട്രോള്‍


Photo: PTI

റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ബുധനാഴ്ച നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20-ക്ക് മുമ്പ് കെസിഎ ക്യുറേറ്റര്‍ എ.എം ബിജു മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. 2016-ല്‍ നിര്‍മിച്ച പിച്ച് ബാറ്റിങ്ങിന് അനുകൂലമാകുമെന്നായിരുന്നു പൊതുവെയുള്ള പ്രവചനം. എന്നാല്‍ മത്സരം തുടങ്ങിയതോടെ മികച്ച ബാറ്റിങ് പിച്ചില്‍ മികച്ച ബാറ്റിങ് വിരുന്ന് പ്രതീക്ഷിച്ച കാണികള്‍ മൂക്കത്ത് വിരല്‍ വെച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 2.3 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വെറും ഒമ്പത് റണ്‍സ്.

ആശിച്ച് മോഹിച്ച് മൂന്ന് വര്‍ഷത്തിനു ശേഷം ഒരു മത്സരം ലഭിച്ചിട്ട് അത് ഒരു മണിക്കൂര്‍ പോലും കാണാന്‍ ഭാഗ്യമില്ലാതായോ എന്ന് തിരുവനന്തപുരത്ത് കാണികള്‍ മനസിലോര്‍ത്ത് കാണും. ആ പ്രാര്‍ഥന കേട്ട് ഒരുവിധം ദക്ഷിണാഫ്രിക്ക 20 ഓവര്‍ ബാറ്റിങ് തികച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 106 റണ്‍സ് മാത്രവും. ക്യുറേറ്റര്‍ പറഞ്ഞ ബാറ്റിങ് പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരായ ദീപക് ചാഹറും അര്‍ഷ്ദീപ് സിങ്ങും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. കേശവ് മഹാരാജ് (41), ഏയ്ഡന്‍ മാര്‍ക്രം (25), വെയ്ന്‍ പാര്‍നല്‍ (24) എന്നിവരുടെ ചെറുത്തുനില്‍പ്പ് കാരണം മാത്രം സ്‌കോര്‍ 100 കടന്നു.





താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കും പിച്ച് ബാലികേറാമല തന്നെയായിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയത് കാണികള്‍ക്ക് നിരാശയായി. എന്നാല്‍ അര്‍ധ സെഞ്ചുറികളുമായി പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 16.4 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 33 പന്തില്‍ നിന്ന് 50 റണ്‍സടിച്ച സൂര്യകുമാര്‍ മാത്രമാണ് മത്സരം ഒരു ട്വന്റി 20-യാണെന്ന തോന്നലുണര്‍ത്തിയത്.

36.4 ഓവറില്‍ ഇരു ടീമും ചേര്‍ന്ന് സ്‌കോര്‍ ചെയ്തത് ആകെ 213 റണ്‍സ് മാത്രം. ഇതിനു പിന്നാലെ പിച്ചിനെ കുറിച്ചുള്ള പ്രവചനവും ക്യുറേറ്ററുടെ വാക്കുകളുമെല്ലാം ട്രോളുകള്‍ക്കും കാരണമായി.

Content Highlights: kca Curator and the prediction of batting pitch in karyavattom greenfield stadium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented