
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരേ സെഞ്ചുറി നേടിയ കേരള ക്രിക്കറ്റ് ടീം ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ | facebook.com|KeralaCricketAssociation
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 2- ടൂര്‍ണമെന്റില്‍ മുംബൈക്കെതിരേ തകര്‍പ്പന്‍ സെഞ്ചുറി നേടിയ കേരള ക്രിക്കറ്റ് ടീം ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് കെ.സി.എയുടെ സമ്മാനം.
വെറും 54 പന്തുകളില്‍ നിന്നും 137 റണ്‍സെടുത്ത അസ്ഹറുദ്ദീന് ഓരോ റണ്ണിനും 1000 രൂപവെച്ച് 1.37 ലക്ഷം രൂപയാണ് കെ.സി.എ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് കെ.സി.എ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
20 പന്തില്‍ 50 തികച്ച അസ്ഹറുദ്ദീന് 37-ാം പന്തില്‍ സെഞ്ചുറിയും നേടി. 11 സിക്സുകളും 9 ഫോറുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ എന്ന നേട്ടവും അസ്ഹറുദ്ദീന് സ്വന്തമാക്കി. ഇത്തവണത്തെ സീസണില്‍ മണിപ്പൂരിനെതിരെ മേഘാലയയ്ക്കായി 149 റണ്‍സ് നേടിയ പുനീത് ബിഷ്താണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്കോറിനുടമ.
അസ്ഹറുദ്ദീന്റെ ബാറ്റിങ് മികവില്‍ കരുത്തരായ മുംബൈയ്ക്കെതിരേ എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയവും കേരളം സ്വന്തമാക്കി. മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും 15.5 ഓവറില്‍ 25 പന്തുകള്‍ ബാക്കിനില്‍ക്കേ കേരളം മറികടന്നു.
Content Highlights: KCA announced cash award of Rs 1.37 lakhs to Mohammed Azharuddeen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..