ക്രിക്കറ്റില്‍ തന്റെ ഇഷ്ടതാരം മഹേന്ദ്രസിങ് ധോനിയാണെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഈ അടുത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കത്രീന കൈഫും തന്റെ മനസ്സിലെ പ്രിയതാരം ആരെന്ന് തുറന്നുപറഞ്ഞിരിക്കുന്നു. കത്രീനയുടെ കണ്ണില്‍ പ്രിയതാരം വിരാട് കോലിയോ സച്ചിന്‍ തെണ്ടുല്‍ക്കറോ അല്ല. ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ്. 

2008ല്‍ ദ്രാവിഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ സമയത്ത് ക്ലബ്ബിന്റെ പ്രചാരണാര്‍ത്ഥമാണ് താന്‍ ദ്രാവിഡിനോട് ആദ്യമായി സംസാരിച്ചതെന്നും കത്രീന പറയുന്നു. ''ഞാന്‍ ദ്രാവിഡിനെ ഇഷ്ടപ്പെടുന്നു. ദ്രാവിഡ് മാന്യനാണ്. ഒരിക്കല്‍ പോലും ദേഷ്യപ്പെടുന്നതോ നിയന്ത്രണം വിട്ട് പെരുമാറുന്നതോ കണ്ടിട്ടില്ല. മൂന്നില്‍ കൂടുതല്‍ വാക്ക് ദ്രാവിഡിനോട് ഞാന്‍ സംസാരിച്ചിട്ടില്ല. വളരെ നാണമുള്ള വ്യക്തയാണ് ദ്രാവിഡ്'' കത്രീന പറയുന്നു. നിലവില്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്ററാണ് ദ്രാവിഡ്.