Photo: twitter.com
തിരുവനന്തപുരം: ഞായറാഴ്ചത്തെ ഇന്ത്യ-ശ്രീലങ്ക ഏകദിനം കാര്യവട്ടത്ത് കാണാനെത്തിയത് 16,210 പേര്. എന്നാല്‍ മത്സരത്തിനായി ആകെ വിറ്റത് 6201 ടിക്കറ്റുകള്‍ മാത്രമാണ്.
38,000 സീറ്റുകളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലുള്ളത്. ഇതില്‍ 13000-ത്തോളം സീറ്റുകള്‍ സ്പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ള കോംപ്ലിമെന്ററി പാസുകളാണ്. ഇതില്‍ പതിനായിരത്തോളം പേരേ കളി കാണാനെത്തിയിരുന്നുള്ളൂ. കഴിഞ്ഞ നാലുമത്സരങ്ങളില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോള്‍ ഇത്തവണ നാലിലൊന്ന് മാത്രമാണ് വിറ്റുപോയത്.
സ്പീക്കറും തരൂരുമെത്തി
സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ശശി തരൂര്‍ എം.പി., മേയര്‍ ആര്യാ രാജേന്ദ്രന്, സച്ചിന്‍ദേവ് എം.എല്‍.എ., സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ., ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ കളി കാണാന്‍ എത്തിയിരുന്നു.
Content Highlights: karyavattom odi just 6201 Tickets sold
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..